താൾ:CiXIV68a.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 56 —

പിച്ചിട്ടു - ആൻ, ആൾ, ആർ - എന്നു മാറി വന്നു - അത് ഇ
പ്പോൾ (101) ബഹുമാനവാചിയായി നടക്കുന്നു.

ഉം - കണിയൻ, കണിയാൻ, കണിയാർ - കന്നിയാൾ.
സ. ഗോ. അടിയാർ, കുടിയാർ, നായനാർ; ഭഗവാനാ
ർ, ദേവിയാർ, കത്തനാർ (കത്തൻ, കൎത്താ) കഞ്ചത്താ
ർ (കംസൻ).

അതും സമാസരൂപത്തോടു ചേരും (182)

പു. ഏ പഴയ പാട്ടിൽ നീലമേഘ നിറത്തനൻ
പു. ബ. വീട്ടാർ, നാട്ടാർ, (മ. ഭാ.) - മണിക്കിരാമത്താർ (പൈ) -
സിംഹത്താൻ (കേ. രാ.) ചിങ്ങത്താൻ - നാഗത്താന്മാ
ർ, (കേ - രാ)
സ്ത്രീ. ഏ പൊന്നിറത്താൾ, അന്നനടയാൾ, (കാൎക്കറുനിറത്തിയ
നിശാചരി. ര. ച).
ദന്തീന്ദ്രഗാമിനിയാൾ, പെണ്മണിയാൾ,
പൂഞ്ചായലാൾ, പൈങ്കിളിമൊഴിയാൾ,
ഇന്ദുനേർമുഖിയാൾ, മയ്യല്ക്കണ്ണാൾ,
ചൊല്ക്കണ്ണാൾ, കാറൊത്തകുഴലാൾ, മെല്ലിടയാൾ നീഴ്‌
മിഴിയിനാൾ, കനത്തമനത്തനൾ ര. ച.
സ്ത്രീ. ബ പൂഞ്ചായലാർ, കണ്ടിക്കാൎക്കുഴലാർ, മെല്ലിടമാർ, മൈ
ക്കണ്ണാർ — പേടമാന്മിഴിമാർ, കച്ചണിമുലമാർ.

184. 5. Termination ഇ for the 3 Genders ഇ - തദ്ധിതം ത്രി
ലിംഗം ആയി നടക്കും.

കാൽ - കാലി(എരുമപ്പെൺ) കന്നുകാലികൾ - നാല്ക്കാലി.

കരുവില്ലി - തറുവാടി.

വിശേഷാൽ സംസ്കൃത തത്ഭവപദങ്ങളിലും നാലുവൎണ്ണികൾ.

(പു. സ്ത്രീ) ചങ്ങാതം - ചങ്ങാതി തോന്നിയവാസി.
പാപം - പാപി. (പാവൻ - കൃ. ഗ.) അവൾ വീയു
മ്പോൾ മാപാപി വീയൊല്ലാ (കൃ. ഗാ.)
കോപം - കോപി. (ഉദ്യതകോപിയായിവൾ എടുത്തി
വൾ - കേ. രാ.)
മികെച്ച പാതകിയാകുന്ന കൂനി. (കേ - രാ.)

185. 6. Sanscrit Terminations. ഇ (പു.) ഇനി (സ്ത്രീ) എന്നവ
സംസ്കൃതത്തിൽ പോലെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/68&oldid=182203" എന്ന താളിൽനിന്ന് ശേഖരിച്ചത്