താൾ:CiXIV68a.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 50 —

F. നാമവിശെഷണ ധാതുക്കൾ Roots of Adjectives.

a. Roots of Adjectives combining with Nouns.

170. എല്ലാ ക്രിയാപദങ്ങളും നാമവിശേഷണത്തിന്നു കൊ
ള്ളാം, എങ്കിലും സമാസരൂപം കൊണ്ടു ചേരുന്ന ചില ധാതുക്ക
ളെ മാത്രം ഇവിടെ ചൊല്ലുന്നു-അവറ്റിന്നു ക്രിയാഭാവം മാഞ്ഞു
മറഞ്ഞു പോയി ഗുണവചനം പോലെ നടപ്പുണ്ടു.


I. The Root remaining unchanged.

ഉ-ം-നൽ ധാതു - അതിന്നു ഭാവികാലം നല്ലൂ, (നല്ലൂതു, നന്നൂതു) -
സമാസപ്രയോഗമോ നല്ക്കുളം-നൽപൊന്മകൻ-നന്മൊഴി ഇത്യാദി.

ചെവ്, ചെം ചെങ്കൽ, ചെഞ്ചാറു, ചെന്തീ, ചെന്നായി, ചെമ്പൊൻ-
ചെവ്വായി (ചൊവ്വ)
വെൾ, വെൺ വെണ്കൽ, വെണ്ണ (വെൾനെയി), വെണ്നിലാവ്, വെ
ണ്പറമ്പു, വെണ്മഴു-വെള്ളീയം, വെള്ളുള്ളി-
പൈ (പചു) പൈപ്പുല്ലു-
കരു കരുനൊച്ചി, കരുമീൻ-
വൽ, വൻ വങ്കടൽ, വഞ്ചതി, വന്തീ, വന്നദി, വമ്പിഴ, വന്മാരി, (ഭാ
വി, വലിയൂ. ത. സ.)
പെരു പെരുനാൾ, പെരുവിരൽ, പെരിക്കാൽ.
ചിറു, ചെറു ചെറുവിരൽ (ഭാവി - ചെറിവൂ. ത. സ)
കുറു കുറുനരി - കുറുക്കൈ (കേ. രാ.) കുറുവടി
നിടു, നെടു നിടുവാൾ, നെടുവീൎപ്പു.
വെറു വെറുനിലം-
ഇള ഇളനീർ, ഇളമാൻ.
മുതു മുതുക്കുല, മുതുമാൻ
പുതു, പുൻ പുന്നെൽ പുഞ്ചിരി-പുതുമഴ-പുതുക്കൊട്ട
പഴ പഴമൊഴി-പഴയരി-
തൺ തണ്ടാർ (താർ), തണ്ണീർ (നീർ), തണ്കുരുതി ര. ച.
തിൺ തിൺ്തുട (കൃ. ഗാ)
കടു, കൊടു കടുവായ് -കൊടുപ്പിടി, കൊടുവെയിൽ
അരു അരുമറകൾ (മ. ഭാ) അരുവയർ ര. ച.
ഒൺ ഒൺ ചെവികൾ ര. ച.
"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/62&oldid=182197" എന്ന താളിൽനിന്ന് ശേഖരിച്ചത്