താൾ:CiXIV68a.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 49 —

V. 167. The Termination of the first Noun affixing: ഏ ഏ പ്ര
ത്യയം കൂടെ നടപ്പു (മുക്കൊലേപ്പെരുവഴി-മുന്നേവണ്ണം-ആയിരത്താണ്ടേആയു
സ്സു-നാലുപന്തീരാണ്ടേക്കാലം നാലുനാളേപ്പനി.

അതു വളവിഭക്തിയോടു ചേരും-(വലത്തേപ്പെരുവിരൽ, ഇവിടത്തേ
വൃത്താന്തം, കോവിലകത്തേമന്ത്രം, ഏഴുമാസത്തേക്കിടാവു, നാലുദേശത്തേലോകർ,
വണ്ടിനത്തേലീല-കൃ. ഗ. കാരക്കായുടെ അകത്തേക്കുരു-വൈ. ശ- അരികത്തേവീടു,
ചാരത്തേമന്ദിരം, അങ്ങനത്തേമഴ, ഒടുക്കത്തേ പണ്ടത്തേപ്പോലെ, ഒരാണ്ടത്തേഅനു
ഭവം, ഇപ്പോഴത്തേ-നടയത്തേപ്പൊടി, നടേത്തേപ്പദം-കോഴിനെഞ്ഞത്തേ എല്ലു.

ഇതിനാൽ ദുൎല്ലഭമായൊരു സ്ഥലചതുൎത്ഥിയും സപ്തമിയും ജ
നിക്കും (ഉ-ം-പത്തുനാളെത്തേക്കുള്ളിൽ കേ. രാ. അന്നേത്തയിൽ, അന്നേത്തേൽ-
ശീലാവ.)

ഏ ചിലപ്പോൾ മുന്തിയും വരും (അന്നേത്തേരാത്രി, ഉച്ചെക്കേത്തഭക്ഷ
ണം, മുമ്പേത്തപോലെ).

VI. 168. The Locative of the first Noun affixing: ഏ ഏ പ്ര
ത്യയം സപ്തമിയോടും ചേരും ഇൽ, കൽ, മേൽ) അഗ്രത്തിങ്കലേവര-ത. സ.
പാലവേൎമ്മലേത്തൊലി-വൈ. ശ. വീട്ടിലേവസ്തു, കണ്ണിലേവ്യാധി, മുമ്പിലേജ്ജന്മം,
ഉള്ളിലേക്കണ്ണു, കുസുമംതന്നിലേമണം. കൃ. ഗാ.

ത്തു എന്നതോടും കൂടെ-(രാവിലെത്തേഭോജനം.

VII. 169. The Sanscrit Method of cementing Nouns into Com-
pounds. സംസ്കൃത സമാസങ്ങളുടെ രീതിയും സംഹിതാക്രമവും (74)
മലയായ്മയിൽ അല്പം നുഴഞ്ഞു കാണുന്നു. അതിന്നുദാഹരണങ്ങ
ളാവിത്.

1.) സംസ്കൃതപദം പരമാകുമ്പോൾ (ജരാനരാദികൾ-ദേ. മാ-ആര
ണാദികൾ. കൃ. ഗാ. ഇത്തരാദികൾ ഭാഗ-പട്ടുതൊപ്പിക്കുപ്പായാദിലാഭം. തി. പ. ചെ
ന്താമരാക്ഷൻ. ഭാഗ. മന്നവാജ്ഞയാ- ചാണ-മന്നവോത്തമൻ. നള-കാണാവകാശം
മാറാദ്ധ്യയനം. കൈ. ന.)

2.) മലയാള പദം പരമാകുമ്പോൾ (അനേകായിരം-മ. ഭാ.) വിശേ
ഷാൽ ചില സകാരാന്തങ്ങൾ തന്നെ (രക്ഷോവെള്ളം=രക്ഷസ്സുകളാകു
ന്ന വെള്ളം-കേ. രാ. മനോതാഴ്മ=മനത്താഴ്മ-എങ്കിലും യശസ്സുകേടു-കേ.
രാ. തുടങ്ങിയുള്ളവ.)

7

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/61&oldid=182196" എന്ന താളിൽനിന്ന് ശേഖരിച്ചത്