താൾ:CiXIV68a.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 40 —

രുവാൻ. പ. ത. എങ്ങനെവാൻ-കൈ. ന. എന്നുവാൻ സംഗതി കൂടുന്നു ഏവൎക്കുവാൻ
പ. ത.) പിന്നെ ദുൎല്ലഭമായി ആൽ എന്നതും അപ്രകാരം ചേരും
(എങ്ങനെ വരുന്നാൽ അതും കാണാം സ. ഗോ.)

136. ഒരു എന്നതു സംഖ്യയായും പ്രതിസംഖ്യയായും ന
ടക്കുന്നു. അതിൽ സ്വരം പരമാകുമ്പൊൾ, ഓർ എന്നു ദീൎഘിച്ചു
വരും (ഓരൊര). ലിംഗപ്രത്യയങ്ങളാൽ ഒരുവൻ (ഒരുത്തൻ). ഒരുത്തി
ഒരുവൾ - മ ഭാ. ഒരുവി - കേ - രാ). എന്നു. (ഒൻറു) എന്നവ ഉണ്ടാകും. അ
തിൻ സപ്തമി-ഒന്നിൽ-ഒന്നിങ്കൽ എന്നു മാത്രമല്ല-ഒരുകാൽ-(ഒ
രിക്കൽ) എന്ന സമയവാചിയും-ഒന്നുകിൽ-എന്ന സംഭാവനാവാ
ചിയും ഉണ്ടു.

137. ഒരു എന്നതേ ചോദ്യപ്രതിസംജ്ഞയോടു ചേൎത്തിട്ടു,
യാതൊന്നു-ഏതൊന്നു-യാതൊരുത്തൻ-യാവൻ ഒരുത്തൻ-തുട
ങ്ങിയുള്ളവ ചൊല്ലുന്നു.

138. ആവൎത്തിച്ചു ചൊല്കയാൽ ഉണ്ടാകുന്നിതു-ഓരോരൊ-
ഓരൊ ഓരോര. (ഇവ ഓരൊ ഓരൊ കഴഞ്ചു കൊണ്ടു വൈ-ശ). ഓരൊരുത്ത
ൻ-ഓരൊരുത്തർ ഓരൊന്നു (ഓരോരൊന്നു. കേ - രാ - മുഷ്ടികൾ ഒന്നൊന്നെ -
കൃ - ഗ). പിന്നെ ചുട്ടെഴുത്തിൽനിന്നുള്ളതു - അതതു - അതാതു (129).

139. സൎവ്വനാമങ്ങളിൽ പ്രസിദ്ധമുള്ളതു - എല്ലാം, (എല്ലാവും -
എല്ലയില്ലാത്തതു). എല്ലാവനും എല്ലാവരും. (എല്ലാരും - വൈ. ച.) എന്നവ
സബുദ്ധികൾ്ക്കു പറ്റും. നപുംസകത്തിൻ്റെ വിഭക്തികൾ മീത്ത
ൽ (128) കാണ്ക. അതിൻ്റെ സപ്തമി എല്ലാറ്റിലും എന്ന ഒഴികെ
എല്ലായിലും (ഭാഗ - എല്ലാലും - കേ - ര.) എല്ലാവിടവും (എല്ലാടത്തും, എല്ലാടം.
കേ - രാ.) എന്നവയും ആകുന്നു - പണ്ടു എല്ലാപ്പോഴും (ത. സ.) എന്നു
ള്ളത എല്ലായ്പോഴും എന്നായി.

140. b. Entirely പിന്നെ - ഒക്ക - ആക - എന്നവ - ഉം - എ. എ
ന്ന അവ്യയങ്ങളോടും വളരെ നടപ്പു (ഒക്കയും, ഒക്കവെ). മുഴുവൻ - മു
റ്റും (മുറ്റൂടും - മുച്ചൂടും എന്നായി). തോറും - എന്നവയും, സൎവ്വവും (സൎവ്വതും
ഠി.) സകലം - കേവലം - വിശ്വം ഇത്യാദി സംസ്കൃതപദങ്ങളും ഉണ്ടു.

141. c. Conjecture or supposition ഏകദേശതയെ കുറിക്കുന്ന
മികു ധാതുവിൻ്റെ പേരെച്ചം തന്നെ - മിക്ക, മിക്കവൻ, മിക്കതും
മിക്കവാറും (ആറു).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/52&oldid=182187" എന്ന താളിൽനിന്ന് ശേഖരിച്ചത്