താൾ:CiXIV68a.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 41 —

142. d. Multitude ആധിക്യത്തെ കുറിക്കുന്നു-ഏറ-വളര-പെ
രിക-തോന-ൟ വിനയെച്ചങ്ങളും ഏറ്റം (ഏറ്റവും) പാരം (ഭാരം)
തുലോം മുതലായ പേരുകളും തന്നെ.

143. e. Paucity അല്പതയെ ചൊല്ലുവാൻ-കുറയ കുറെച്ച-
(കുറെശ്ശ) ഒട്ടു-ഒട്ടൊട്ടു-ഇത്തിരി. (ഇച്ചിരി). തെല്ലു, ചെറ്റും അസാരം
എന്നവ ഉണ്ടു.

144. f. Difference അന്യതെക്കു രണ്ടു പ്രധാനം: ഒന്നു മറു
എന്നുള്ളതു (മറുകര ഇത്യാദി). അതു ശേഷം എന്നതിനോട് ഒക്കുന്നു.
ആദേശരൂപം ആയ മറ്റു പ്രഥമയായിട്ടും നടക്കുന്നു (ഇപ്പശുവെ
ന്നിയെ മറ്റു വേണ്ടാ- കൃ - ഗാ). മറ്റുള്ള (മറ്റുറ്റ. കേ - രാ.)-മറ്റെയവൻ-മ
റ്റവർ-മറ്റെതു-മറ്റെവ. (മറ്റെതറ്റിന്നു - വ്യ - മ.) മറ്റൊരുത്തൻ (അ
ന്യ ഒരുത്തൻ്റെ).

145. രണ്ടാമത ഇതരത്വം (Diversity) കുറിക്കുന്നിതു - വെറു -
അവ്യയമായിതു വേറെ - പിന്നെ നാമവിശേഷണം വെറിട്ടു
വേറെയുള്ള- ആവൎത്തിച്ചിട്ടു വെവ്വേറെ എന്നും തന്നെ.

146. g. Boundlessness അസീമതയോടു ചേരുന്ന പേരെച്ച
ങ്ങൾ വല്ല (വല്ല പ്രകാരവും, വല്ലപ്പോഴും). വല്ലവൻ - വർ - തും - വാച്ച
വൻ - വാച്ചതും - (വാശ്ശവൻ) കണ്ടവർ - കണ്ടതു - എന്നിവ.

147. h. Variety നാനാത്വത്തിന്നു പല (പല വഴി=നാനാവിധം
പല വിടത്തും, പലേടത്തും) പലർ, പലതു, പലവു (128) എന്നതുണ്ടു -
അതിന്നു താഴെ ഉള്ളതു ചില (ചിലെടുത്തും.) ചിലർ, ചിലതു, ചില
വ എന്നതു തന്നെ.

D. സംഖ്യകൾ Definite Numerals.

148. a. Malayalam Numerals മലയാള സംഖ്യാനാമങ്ങളെ ചൊ
ല്ലുന്നു.

I. Cardinals.

ന ൧. ഒന്നു ല (ന്ധ) ൩൦. മുപ്പതു
ന്ന ൨. (ഇ) രണ്ടു പ്ത ൪ധ - ൪൦ - നാല്പതു
ന്യ ൩. മൂന്നു ബ ൫ധ - ൫൦ - ഐമ്പതു, അമ്പതു
ഷ്ക്ര ൪. നാൾ നാങ്കു ത്ര ത്നധ - ൬൦ - അറുപതു

6

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/53&oldid=182188" എന്ന താളിൽനിന്ന് ശേഖരിച്ചത്