താൾ:CiXIV68a.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 39 —

പിന്നെ അതുകൾ - അവയെ, അവെക്കു - എന്നു ചില പുതിയ നടപ്പു
കൾ ഉണ്ടു. തക്കവ എന്നതിന്നു തക്കോ എന്നും ചൊല്വു (237)

129. d. Interrogative Pronoun ഏ എന്ന ചോദ്യാക്ഷരം നടപ്പ
ല്ലായ്കയാൽ, ഏതു എന്നതു നാമവിശേഷണമായ്‌വന്നു. (ഉം - ഏതു
ദേവൻ, ഏതൂ - സ്ത്രീ, ഏതു - വഴി).

ചോദ്യനാമം ആയതോ എന്തു-എന്നത്രെ (ഉ-ം. ഇതെന്തു-ഇതെ
ന്തിന്നു.) - അതിന്നു ഏൻ എന്ന മൊഴി പഴകി പോയി (ഏൻ ചെയ്‌വേ
ൻ - പൈ). - അതു - ഇതു - എന്നവയും നാമവിശേഷങ്ങളായി നട
ക്കുന്നു (അതു പൊഴുതു. പ. ത. അതേ പ്രകാരം, അതതു ജനങ്ങൾ, അതാത വഴി.

130. e. Indefinite Pronoun ഇന്ന എന്ന ഒരു നാമവിശേഷ
ണം ഉണ്ടു. (ഇന്ന പ്രകാരം - ഇന്നിന്ന വസ്തുക്കൾ - ഇന്നവൻ - ഇന്നവൾ ഇന്നതു).

131. f. Sanscrit Pronouns (& Adverbs.) സംസ്കൃതത്തിൽനിന്ന
എടുത്തവ ആവിതു: തൽ - ഇദം. ഏതൽ - കിം - എന്ന നപുംസക
ങ്ങൾ. പിന്നെ തൽപുത്രൻ - തത്സമയം ഇത്യാദി സമാസങ്ങൾ -
ഏഷ ഞാൻ. (ഇഞ്ഞാൻ). തത്ര - അത്ര - കുത്ര, (അവിടെ മുതലായതു). ത
തഃ - അതഃ. കുതഃ (അവിടുന്നു - മുതലായതു). പിന്നെ യഛ്ശബ്ദാദികൾ
(യതഃ - യാതൊന്നിങ്കൽനിന്നു). യദാ, തദാ - യഥാ, തഥാ - യാവൽ, താവ
ൽ - തുടങ്ങിയുള്ളവ.

c. പ്രതിസംഖ്യകൾ Indefinite Numerals.

132. പ്രതിസംജ്ഞകളോടു നന്ന ചേൎന്നതു സൎവ്വനാമങ്ങളാ
കുന്ന പ്രതിസംഖ്യകൾ തന്നെ; അവ ചുരുക്കി ചൊല്ലുന്നു.

133. a. Generality. ഉ - പ്രത്യയത്തോടുള്ള ചോദ്യപ്രതിസം
ജ്ഞ - അസീമവാചി - (ഉ-ം ഏവനും, ഏതും, എങ്ങും, എന്നും, എപ്പോ
ഴും, എന്നേരവും, ആരും, എത്രയും,)

134. ഉം എന്നല്ലതാതെ - ആകിലും, എങ്കിലും ആനും, ഏ
നും (249) എന്നവ ചേൎക്കാം (ഉ-ം ആരാകിലും, ഏവനായാലും, എന്തെങ്കിലും,
എങ്ങാനുംനിന്നു വന്നു. മ. ഭാ. എങ്ങേനും).

135. ആരാനും - ഏതാനും - എന്നവറ്റിൽ ഉമ്മെ തള്ളുന്ന
തും ഉണ്ടു. (സുമിത്രനാരാൻ. കേ. രാ; ആരാനെ - ആരാനോടു - ആൎക്കാൻ - വ്യ. മ;
ആരാൻ്റെ കുട്ടി. പ. ചോ. ഏതാൻ വിഷമം. കേ. രാ). പിന്നെ ഏതാണ്ടൊരു
ജന്തു എന്നു പടുവായിട്ടു ചൊല്ലുന്നു; വാൻ എന്നും ആക്കിയിരിക്കുന്നു (ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/51&oldid=182186" എന്ന താളിൽനിന്ന് ശേഖരിച്ചത്