താൾ:CiXIV68a.pdf/419

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 407 —

യ്പേശി (ഹ. ന. കീ.) പാതാളലോകമകംപുക്കാൻ (ഭാര.) ചൈതന്യം ഉൾ്ക്കൊണ്ടു നമ്മെ ചെണ്ടപ്പൊട്ടിച്ചു (പ. ത.) വ്യസനത്തെകൂട്ടാക്കാതെ ഉലകിഴിയുക (കോ. രാ.) മാംസം പരദേശികൾക്കു ഭിക്ഷകൊടുക്ക (ഗദ്യം.)

b.) സംസ്കൃതപ്രയോഗമോ മാത്രീഭവിക്ക (=അമ്മയാക) സമീകരിക്ക (= സമമാക്ക) [677. 678. 679 കാൺ].

c.) നാമസമാസങ്ങളായി ഭവിച്ച നാമക്രിയാസമാസങ്ങൾ. ഉ-ം എൻ്റെ മണ്മമറച്ചവർ. (വേ. ച.)

3. OF VERBS WITH NOUNS.

868. ക്രിയകൾ നാമങ്ങളോടു സമാസിപ്പിക്ക.

a.) Past Participles ഭൂതപേരെച്ചം:—പന്തൊത്തമുലയാൾ (ദ. ന.) ചൂതൊത്തകൊങ്കമാർ (കേ. രാ.) കനത്തമുലമാർ (കൃ. ച.) തൻ്റെ പെറ്റമ്മ (വേ. ച.) വീണനാണിനമേന്മൊഴിയാൾ (രാമ. ച.)

b.) Chiefly Future Relative Participles.

വിശേഷിച്ചു ഭാവിപേരെച്ചം. ഉ-ം

പന്തൊക്കും മുലയാൾ (ഭാര ) കച്ചേലുമ്മുലയാൾ; കൊഞ്ചും മൊഴിമാർ; തേനോലും, മട്ടോലും മൊഴിയാൾ; വാളേലും മിഴിയാൾ (കേ. രാ.) കാർത്തൊഴും വേണിമാർ (കൃ. ഗാ.) വീണനാണും മൊഴിമാർ (ഏ. മാ.)

c.) Double Verbal Compound.

ഇരട്ടിച്ച ക്രിയാരൂപവിശേഷണം.

തയ്യലായുള്ളൊരു മയ്യേലുംകണ്ണി (കൃ. ഗാ.) പന്തൊക്കുംകുളുർ മുലയാൾ (ഭാര.)

d.) With Verbal Nouns, Infinitives.

ക്രിയാനാമം നടുവിനയെച്ചങ്ങൾ. ഉ-ം

മുത്തണിമുലയാൾ (കേ. രാ.) മല്ലപ്പോൎക്കൊങ്ക (കൃ. ഗാ.) ചൂതവാർ മുലമാർ; ആരവാർ മുലയാൾ; അന്നൽ നേർനടയാൾ (ഭാര. കൊണ്ടൽ നേർവൎണ്ണൻ (കൃ. ച. 854, 3.)

e.) With Verbal Roots.

ക്രിയാധാതുക്കൾ. ഉ-ം

തൂമചേർപാൽക്കുഴമ്പു (ഭാര.) വസുചേർമകോദരൻ-വടിവാർ വില്ലു, ഈടാർ പട, ഇനുമചേർ നിശാചരൻ, വെന്നിചേർപറ, നലംചേർ ഇലങ്കേശൻ-എരിയുമിഴ് പകഴി, പിഴയറുചിറ, മാനെൽക്കണ്ണി, അരുമകിളർഗോപുരം-ഉയർപുകഴ്, വളരഭിഷേകം (ഭാര.)

4. OF NOUNS WITH NOUNS. THE SANSCRIT GIVES SIX CLASSES OF THEM.

869. നാമങ്ങളെ നാമങ്ങളോടു സമാസിപ്പിക്ക-സംസ്കൃതത്തിൽ കാണുന്ന ആറു വൎഗ്ഗങ്ങൾ ഏവ എന്നാൽ (362—371 ഉപ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/419&oldid=182554" എന്ന താളിൽനിന്ന് ശേഖരിച്ചത്