താൾ:CiXIV68a.pdf/420

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 408 —

A. ദ്വന്ദ്വം (COPULATIVE).

ഏകവ: മൂന്നഹോരാത്രം, രാപ്പകൽ-അന്നപാനം.

ബഹുവ: മാതാപിതാക്കന്മാർ, അമ്മയഛ്ശന്മാർ, കുശലവന്മാർ, രാമലക്ഷ്മണന്മാരും, ഘ്രാണജിഹ്വാചക്ഷുത്വൿശ്രവണങ്ങളും (ഭാര.) ആയുധവാഹനചേവകരും (നള.) ശ്രീഭൂമിമാർ (വില്വ.)

മലയാളസംസ്കൃതനാമസമാസം: മന്നവസുഗ്രീവന്മാർ (കേ. രാ.) പൈദാഹാദികൾ.

മുറുക്കം കുറഞ്ഞിട്ടു: ധനാദികൾ, സുയോധനാദികൾ (ഭാര. looser composition).

നന്ന അഴിഞ്ഞിട്ടു: കാളകൾ മഹിഷങ്ങൾ പശുക്കൾക്കു (വേ. ച. loose Plurals).

B. POSSESSIVE (with Adjective Participles, Numerals, Pronouns, Adverbials and Substantives in the first member).

870. "ബഹുവ്രീഹി" - പൂൎവ്വപദത്തിൽ കൃദന്തങ്ങൾ സംഖ്യകൾ നാമങ്ങൾ അവ്യയങ്ങൾ ഇത്യാദികൾ ഉള്ളവ. ഉ-ം

1. നാമങ്ങൾ: ആയുധപാണികൾ (കേ. ഉ.) പേടമാൻ മിഴിയാൾ.

2. കൃദന്തങ്ങൾ: ജിതേന്ദ്രിയൻ.

3. ഗുണവാചകങ്ങൾ: പൈങ്കിളിമൊഴിയാൾ (170—173).

4. സംഖ്യകൾ: ചതുൎമ്മുഖൻ, നാന്മുഖൻ, മുക്കണ്ണൻ. ഐമുല (പശു.)

5. അവ്യയങ്ങൾ: അമലൻ, നിൎമ്മലൻ. [ഷഷ്ഠിയോടും ചതുൎത്ഥിയോടും (തനിക്കുണ്ടു) സംബന്ധം ഉണ്ട.]

C. DETERMINATIVE. (This is the general adjectival connexion of Malayalam).

871. "കൎമ്മധാരയം" ഇതു മലയായ്മയിലേ സാധാരണനാമവിശേഷണാന്വയനം. ഉ-ം

ദിവ്യസന്തോഷം, പ്രിയ ഭാൎയ്യ, അഹങ്കാരം മുതലായവ.

D. DEPENDANCE. (In all cases, so however that in Malayalam the Locative be the most easily supplied).

"തൽപുരുഷം" പൂൎവ്വപദത്തിന്നു പകരം മലയായ്മയിൽ സപ്തമിയും കൊള്ളാം.

ഉ-ം ഭൂപതി, കൈവിരൽ, കടൽവഴി, തണ്ടലർപോയ്ക (ഭാര.) ആയുധാഭ്യാസം, വഴിപ്പിഴ, പുലർകാലേ, തുടയിണ, കാലിണ, കുഴാകാതിണരണ്ടു (കൃ. ച.) ഇണകാകുറിക്കൊപ്പു നെറ്റിത്തടം (കൃ. ച.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/420&oldid=182555" എന്ന താളിൽനിന്ന് ശേഖരിച്ചത്