താൾ:CiXIV68a.pdf/418

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

F. സമാസങ്ങൾ.

COMPOSITA.

Compound words abound both in Sanscrit and Malayalam to such a degree, that it is difficult to define the leading principles on which they are formed.

865. സംസ്കൃതമലയായ്മകളിൽ വഴിയുന്ന സമാസങ്ങളെ നോക്കിയാൽ അവറ്റെ ചമെക്കേണ്ടും മുഖ്യനിധാനങ്ങൾ ഏവ എന്നു പറക പ്രയാസം 162 — 190 സമാസതദ്ധിതങ്ങളുടെ സംഹിതാക്രമം പറഞ്ഞു കിടക്കുന്നു.

One might speak in Malayalam of four fold Compounds.

866. മലയായ്മയിലേ സമാസങ്ങളെ ചതുൎവ്വൎഗ്ഗമായി പറയാം.

1. OF VERBS WITH VERBS (AUXILIARY).

ക്രിയകൾ ക്രിയകളോടു സമാസിപ്പിക്ക.

a.) അൎത്ഥപൂരണത്തിന്നു രണ്ടോമൂന്നോ ക്രിയകളെ കോക്കുക. ഉ-ം കൊണ്ടാടുക മുതലായവ തച്ചിടിച്ചുതകൎക്ക ഇത്യാദികൾ. അവൾ ഭൎത്താവെ മുക്കിക്കുളിപ്പിച്ചു (ശീല. 574.)

b.) സഹായക്രിയകളാൽ ക്രിയാൎത്ഥപൂരണത്തെ വരുത്തുക. ഉ-ം രക്ഷിച്ചു കൊൾ്ക 720 — 758 സഹായക്രിയകളെ കാണ്ക.

2. OF NOUNS WITH VERBS.

867. നാമങ്ങൾ ക്രിയകളോടു സമാസിപ്പിക്ക. വിശേഷിച്ചു സംബന്ധക്രിയ നാമപ്രഥമയുമായി 646. 677-ആക്ക 678. ചേരുന്നു അവസ്ഥാവിഭക്തിയോടുള്ള ക്രിയാസമാസങ്ങൾ 407—409 ആമതിലും മറ്റും വേണ്ടുവോളം ഉണ്ടെന്നാലും ഇനി ചിലതു ഇരിക്കട്ടേ.

a.) ഉ-ം അവനെ വെടിവെച്ചു; എന്നെ കൈവെടിഞ്ഞീടോല; തെളികടഞ്ഞ ശസ്ത്രം (ഭാര.) അവന്നു കാൽഊന്നിനില്പാൻ പ്രയാസം; വാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/418&oldid=182553" എന്ന താളിൽനിന്ന് ശേഖരിച്ചത്