താൾ:CiXIV68a.pdf/410

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 398 —

g.) "ഉടനുടൻ"=പിന്നേയും പിന്നേയും "again and again":

വിളങ്ങും കണ്ണാടിയെ പിന്നേയും ഉടനുടൻ വിളങ്ങക്കണ്ടാർ (കൈ. ന. മിന്നാമിനുങ്ങക്കണ്ടാർ 290 ഉടനുടൻ 859.)

3. ഉം AND ITS SYNONYMES.

ഉം അവ്യയവും അതിന്നു പകരം നില്ക്കുന്ന പദങ്ങളും 833—851 കാണ്ക:

കണ്വ മാമുനി തന്നേ കാണ്മാൻ വന്നതും ഇപ്പോൾ (ഭാര. the king "I came to see") അഥസപദിപുനരപിചഇത്യാദി (പ. ത. 847) കൂടേ (843), പിന്നേ (845), പുനർ (846), ഇനി (850) കാണേണ്ടതു.

III. PRONOMINAL AND NUMERAL EXPLETIVES.

856. പ്രതിസംജ്ഞയായ "അതു" 545, 4. പ്രതിസംഖ്യകളായ ഒന്നു 389 ഒരു 390, 3.

IV. INTERJECTIONAL EXPLETIVES.

അനുകരണശബ്ദങ്ങൾ വിശേഷിച്ചു ഉണർവുമൊഴികൾ അത്രേ ഉ-ം.

a.) 1. Imperatives വിധികളായ കാൺ, കാണ്ക (ഇതാ 831, a. ഉപമേയം) കേൾ മുതലായവ (എടോ 529, 6 831, b.)

2. Demonstratives ചുട്ടുമൊഴികൾ: ചൊല്ലുവാൻ ഓങ്ങുമ്പോൾ എന്മുല കാണ്ക ചുരന്നത് (കൃ. ഗാ. look here 825.)

3. Persuasives ബോധകവാചികൾ: കണ്ണാക്കാൺ വേണ്ടാ എന്നോതി (കൃ .ഗാ. said k. enough, no more of it) മുറ്റും ഇഞ്ഞാനേ കേൾ ചൊല്വാനുള്ളൂ (കൃ.ഗാ. you have none else, mark, who tells you any thing) എടോ 529, 6. സഖേ, തോഴാ മുതലായവ.

b.) സംഭാവനകളായ "ഓൎക്കിൽ, വിചാരിച്ചാൽ; ധരിച്ചാലും എന്നിത്യാദി അനുവാദകങ്ങളെയും ചേൎക്കാം (627. 634.)

ഉ-ം ഞായമല്ലല്ലോ പാൎത്താൽ (കേ. രാ.) മുതലായവ 856 കാണാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/410&oldid=182545" എന്ന താളിൽനിന്ന് ശേഖരിച്ചത്