താൾ:CiXIV68a.pdf/409

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 397 —

3. നേരേ=likewise, also [ആയതു നേർ എന്നതിൻ സപ്തമിയത്രേ. "നേർ" കൊണ്ടുള്ള സമാസങ്ങളും 868, d. 871 അതിൻ്റെ എതിരൎത്ഥവും 521 കാണ്ക].

ഉ-ം ഭേരി പടഹം ഉടുക്കു മുരശുകൾ നേരേ തകിലും തമ്മിട്ടും ഇടക്കവും ആനക ദുന്ദുഭി മദ്ദളം തപ്പുകൾ ചീനക്കുഴൽ കൊമ്പു കാളവും വീണയും മുതലായവ; ലേപങ്ങളും നേരേ ഉദരവും നാഭിപ്പുതുമയും ഇത്യാദി (പ്രഹ്ലാ. ച.)

II. കാലവാചികൾ TEMPORAL EXPLETIVES.

1. ഇന്നു (FOR PRESENT TIME IN THE WIDEST SENSE).

855. ഇന്നും എന്നതു ഏറ്റവും വിശാലവൎത്തമാനാൎത്ഥത്തിന്നു കൊള്ളാം. (ഇനി 850 ഉപ.)

ഉ-ം നേരിട്ടു പോരുന്നോരും ഇല്ലവരോടിന്നിപ്പോൾ (കേ. രാ.)

2. ഉടൻ (ഉടനേ TREATED AS NOUN AND PRECEDED BY RELATIVE PARTICIPLES).

ഉടൻ 575 (നാമം പോലേ വിനയെച്ചങ്ങളോടു നടക്കുന്ന ഉടനെ 592, 9 കാണ്ക. ഇതു കവിതക്കാൎക്കു വിഹിതപൂരണ വാചകം.

a.) It follows after Verbs and Nouns in the signification "together with it, at once, at the same time."

നാമക്രിയകളെ "കൂടവെ ഒരുമിച്ചു ആ തവണയിൽ" ഇത്യാദിപൊരുളിൽ പിഞ്ചെല്ലും: ചെയ്തുടൻ പോയിതു (ചാണ.) ദുഷ്ടരെ സംഹരിച്ചുടൻ ദേവാദികൾക്കു നല്കിനാൻ. (പദ്യ.)

b.) Between Compound Verbs സമാസക്രിയകളുടെ ഇടയിലും നുഴയും: കുണ്ഠബുദ്ധിയെ കളഞ്ഞിട്ടുടനിരിക്കേണം (വേ. ച.)

c.) Even after Genitives ഷഷ്ഠിക്ക പിന്നിലും: ചൊരിവാ തന്നുടൻ വാഞ്ഛിതം എല്ലാം നല്കി (കൃ. ഗ. അൎത്ഥാൽ ചൊരിവാ തൻ്റെ (=തൻ) ഉടൻ).

d.) In poetical addition പദ്യത്തിൽ കൂടുന്നതിന്നു കൊള്ളും=ഉം:

ഐയഞ്ചുമഞ്ചും ഉടനയ്യാറുമാറുമുടൻ അവ്വണ്ണം എട്ടും ഉടൻ എണ്മൂന്നും ഏഴുമഥ ചെവ്വോടൊരഞ്ചുമപി രണ്ടെന്ന തത്വമതിൽ മേവുന്ന നാഥ (ഹ. കീ.)

e.) "അപിച" ചേരുകിലും ആം: അവനും ഉടനപിച സരിദീശനും (നള.)

f.) Expletive വെറും നിരൎത്ഥകം: ഇതോ . . . . . ആൎക്കും ഉടൻ അരുതാത്തതല്ല (ഹ. കീ.) ഇവനുടയ മടിയിലുടൻ അതിസുഖം ഇരുന്നു നീ (നള.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/409&oldid=182544" എന്ന താളിൽനിന്ന് ശേഖരിച്ചത്