താൾ:CiXIV68a.pdf/405

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 393 —

2. "അപി, ച, അപിച" എന്നിവ (വാചകാരംഭത്തിൽ നില്ക്കാതെ) ഉം പോലെയും നിരൎത്ഥകമായും നടക്കുന്നു="and."

ഉ-ം അശനമപി വസനമപി സകലമപി സാധിക്കും (പ. ത.) ഭഗവതിയും അപിച ദമയന്തിയും (നള.)

7. വിശേഷിച്ചു=“ESPECIALLY,” MOREOVER.

848. "വിശേഷിച്ചു" എന്നതിന്നു വിശേഷതഃ (സം.) എന്ന മൂലാൎത്ഥം ഉണ്ടു. (=പ്രത്യേകം, അതു കൂടാതേ).

ഉ-ം പതുപ്പത്തു പൊന്നു തരുവൻ വിശേഷിച്ചു (നള. give them extra).

എന്നുള്ള ദേവകളെ നമസ്കരിച്ചുകൊണ്ടു വിശേഷിച്ച് എൻ ഗുരുവിനെയും വണങ്ങിക്കൊണ്ടു (കേ. ഉ. പ്രകരണത്തിൽ).

b.) With “ഉം” കൂടിട്ടു.

ഉ-ം എന്നു കല്പിക്ക വേണം ബുധന്മാർ വിശേഷിച്ചും (സഹ. so the wise must decide especially) ഇവ മഹാ രാജാക്കന്മാർ വിശേഷിച്ചും വൎജ്ജിക്കേണം (തത്വ.) കേൾക്ക നീ വിശേഷിച്ചും എന്നുടെ വാക്യം തന്നേ. (കേ. രാ. and hear my words ഇതു നിരൎത്ഥകമായി എണ്ണാം.)

c.) Also="കുറിച്ചു" എന്നൎത്ഥത്തിൽ.

ഉ-ം ഭാരതഖണ്ഡം വിശേഷിച്ചു ചോദിച്ചതെല്ലാം (ബ്രഹ്മ. all your questions about India വിഷയമായി.).

8. അത്രയല്ല, അത്രയുമല്ല BESIDES ETC.

849. "അത്രയല്ല" (ഭാരതത്തിലും വേതാളചരിതത്തിലും എപ്പോഴും പ്രയോഗിച്ചു കാണുന്നു) "അത്രയുമല്ല" എന്നവറ്റിന്നു രണ്ടൎത്ഥമുണ്ടു

a.) "അതുകൂടാതേ' എന്നൎത്ഥത്തിൽ.

1. അത്രയല്ല-(“and not so much only"=not only that) ഉ-ം ധരിക്ക നീ അത്രയല്ലെടോ രാജൻ (ശി. പു.) (പുറത്തു പതിന്നാലും) അത്രയല്ലുത്തമാംഗേ പഞ്ചവിംശിതി ഉണ്ടു (ഭാഗ. അൎത്ഥാൽ മൎമ്മങ്ങൾ) അത്രയല്ലിനിയും നീ കേട്ടാലും (ദ. ന.) അത്രയല്ല നല്ലതേ വന്നുകൂടും (ഭാര. രാമ. and other blessings will follow) അത്രയല്ലുള്ളു ബലം 555, 4 [അത്രേ 817.]

2. അത്രയും അല്ല: ഉ-ം ഭാഗ്യവാനായി പുരന്ദരൻ അത്രയും അല്ല പവിത്രമായീപുരം (നള.) അത്രയുമല്ല കലാവിദ്യകൾ എല്ലാം (കേ. രാ.)

b.) "മാത്രം അല്ല അതിൽ ഏറ" എന്നൎത്ഥത്തിൽ "അല്ല" എന്ന പോലെ (780) "അതേയല്ല" ; "എന്നതുമല്ല" (കേ. രാ. എന്നതേയല്ല 780) "എന്നു, അതു തന്നേയല്ല" (818.), എന്നു വേണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/405&oldid=182540" എന്ന താളിൽനിന്ന് ശേഖരിച്ചത്