താൾ:CiXIV68a.pdf/406

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 394 —

(795) പ്രയോഗിച്ചു വരുന്നു. "എന്നല്ല" (780) എന്നതും ഈ അൎത്ഥത്തിൽ നടക്കുന്നു. [മാത്രം 817.]

ഉ-ം എന്നല്ല മെല്ലവേ പോരേണം; കാണ്മാൻ ഇല്ലെന്നല്ല കേൾപാനും നഹി (നള.) പറ്റുക ഇല്ല-എന്നല്ല-പാതകം ഉണ്ടാം (പ. ത.)

അത്രയല്ല-സുഖമില്ല-എന്നതിൽപ്പരം മാനഹാനിയും ഉണ്ടാം (151. 483, 1.) on the contrary, by far more=780 കാൺ.

9. ഇനി IS FIRST USED OF TIME "HENCEFORTH."

850. ഇനി, ഇന്നി (ഇന്നു 855) എന്നവ കാലക്കുറിപ്പായി പിൻവരുന്നതിനെ ഉദ്ദേശിക്കും.

1. a.) "ഇന്നുതൊട്ടു, മേലാൽ" എന്നൎത്ഥത്തിൽ.

ഉ-ം ആ യുദ്ധം പോലെ പണ്ടു കീഴുണ്ടായതുമില്ലിനിമേലിൽ എങ്ങും ഉണ്ടാകയില്ല (ഭാര.) അവർ ഇനി നിങ്ങൾക്കു പുത്രർ (ഭാര. അൎത്ഥാൽ നിജപുത്രർ മരിച്ചപിൻ) ഇന്നിനിമേലിലരുതു (ലക്ഷ്മി no more of that) ഞാനിനിരാജാവായാൽ (ഭാര. when I shall once reign) ഇനി വരാത 587.

With "ഉം" കൂട്ടീട്ടും: സന്തതം കാത്തേൻ ഇന്നും കാത്തു കൊള്ളുവൻ (ഭാര.)

b.) Approaching the use of yet.

കഴിഞ്ഞതിനെ ചൊല്ലി അഭിപ്രായം കൊടുക്കും.

1. തിട്ടമായിട്ടു="അത്രോടും, ഇതുവരെക്കും" "hitherto." അവനിയിൽ ഇനി വസിച്ചതു മതി. (ഭാര.)

2. നിഷേധത്തിൽ="ഇതുവരെക്കും (ഇ)" "not yet: ദ്വാരകാപുരിക്കു പോയവൻ ഇനിയും വന്നീലെന്തതിനു കാരണം (ഭാര.)

But it cannot always stand for "not yet," which Europeans sometimes express with it; for this rather എന്നുമേ f. i.

"എന്നുമേ" എന്നതിനാൽ ഇതുവരെക്കും എന്ന അൎത്ഥതാല്പൎയ്യം അധികം വിളങ്ങും.

ഉ-ം എന്നുമേ നല്കീല (ചാണ. he has not yet given at any time, would not give on any account).

പാരാതേ വരുന്നുണ്ടേ എന്നു ചൊല്ലിനോരാരണൻ വന്നൂതില്ലെന്നും ഇപ്പോൾ (കൃ. ഗാ. in spite of his promise he has not as yet come.)

അപ്രകാരം "പണ്ടു" ("എന്നും" കൂടാതേയും കൂടീട്ടും)

ഉ-ം പണ്ടില്ലാത്തതു കണ്ടാൽ (കൈ. ന. seeing what never before existed).

പണ്ടെന്നും കാണാതൊരു പുരുഷൻ (വില്വ. 587, 4.) [686 ആമതിലേ "എന്നും" എന്നുള്ളത് ഇവിടെ ചേരാത്തത് സ്പഷ്ടം.]

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/406&oldid=182541" എന്ന താളിൽനിന്ന് ശേഖരിച്ചത്