താൾ:CiXIV68a.pdf/386

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 374 —

ഉ-ം ചക്കയാകുന്നു ചൂന്നുനോക്കുവാൻ (ഗ്രാമ്യത്തിൽ: ചക്കയാ ചൂന്നു നോക്കു
വാൻ? ഞാൻ കള്ളനാ? മുതലായതു-ആ അവ്യയം 831 കാണ്ക).

ചോദ്യപ്രതിസംജ്ഞകളാലും (125. 126. 127 — 129 547—
557) ഓരോന്നു ചോദിപ്പു-എല്ലാറ്റിലും പരന്ന നടപ്പു ഓ അവ്യ
യത്താൽ തന്നേ.

1. IN SIMPLE QUESTIONS.

വെറും ചോദ്യങ്ങളിൽ.

ഉ-ം വരുമോ? വന്നുവോ? (വന്നോ?) വരുന്നുവോ? വരികയോ (614, c)? ഓ
ൎക്കേണ്ടാതോ? (കൃ. ഗാ. must I not think?)

ചെയ്തതു ഞാനോ? പശുവോ? എനിക്കോ? അതിലോ? മുതലായവ.

എന്നേ നീ അറിയുന്നതില്ലയോ (ഭാര.) നീ വന്നീലല്ലോ (കേ. ഉ. pity you come
not then!) കേട്ടുവല്ലോ ഇത്യാദികൾ.

[അല്ലോ എന്നത് എല്ലോ എന്നു എഴുതുന്നപ്രകാരവും മറ്റും
785, c കാണ്ക].

ഓ is mostly added to the Verb or Noun, on which the question
turns.

ഏതു നാമം കൊണ്ടോ ക്രിയകൊണ്ടോ ചോദിക്കേണ്ടത് അ
തിന്നു മിക്കതും ഓ അവ്യയം ചേൎക്കേണ്ടതു.

ഉ-ം ഞാൻ മുമ്പേ പറഞ്ഞിട്ടോ നീ എന്നെ ഉണ്ടാക്കിയതു (സഹ. എന്നു ക
ലിയുഗത്തിൽ ഒരു മകളുടെ ചോദ്യം).

ശരീരത്തിന്ന് അന്തമില്ലെന്നോ നിണക്കുഭാവം (നള.)

Elliptical questions അദ്ധ്യാരോപചോദ്യങ്ങളിൽ.

ഉ-ം പിന്നെയോ? (why ask? of course) അതുപോലെ: പിന്നെയല്ലോ
(824. 825) ഇപ്പോഴോ? എന്നു ചോദിച്ചു (കൃ. ഗാ. and how are you now?)

It has often a negative shade of meaning.

വെറും ചോദ്യത്തിന്നു പലപ്പോഴും നിഷേധാൎത്ഥാംശം കൂടും.

ഉ-ം അതൂതിയാൽ എരിയുമോ? (പ. ത. will a glow-worm burn by blowing
അൎത്ഥാൽ ഇല്ല) ഞാൻ അവനോ-അത് അങ്ങനെ വരുന്നതോ (പ. ത.) പറഞ്ഞാ
ൽ ഒടുങ്ങുമോ (സഹ=I hardly can describe it=അപ്പോർ എന്തിന്നു പറയുന്നു? better
I do not attempt to describe that battle എന്ന വാചകവും അസാദ്ധ്യത
യെ കുറിക്കുന്നു; അൎത്ഥാൽ പറവാൻ തുനിയേണ്ട).

2. IN DISJUNCTIVE QUESTIONS.

820. വിയോഗചോദ്യങ്ങളിൽ (553, 2).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/386&oldid=182521" എന്ന താളിൽനിന്ന് ശേഖരിച്ചത്