താൾ:CiXIV68a.pdf/385

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 373 —

Concessive=though, but അനുവാദകാൎത്ഥത്തെയും അപഹരി
ക്കും.

ഉ-ം അവൻ കാണ്കത്തന്നേ കാണാതെ ഭാവിച്ചു (ചാണ=കണ്ടിട്ടും 573.
635 ഉപ.)

Emphatizing Interrogative Pronouns യഛ്ശബ്ദപ്രയോഗത്തിൽ
എത്ര മുതലായവറ്റിന്നു കേമം വരുത്തും 539. 632 ഉപ.

എത്ര തന്നേ ചോദിച്ചിട്ടും, എത്ര തന്നെ പറഞ്ഞാലും (arb. however
often etc.)

As Conjunction എന്നു (അതു) തന്നേ അല്ല=അത്രയല്ല ആദി
യുള്ള അൎത്ഥങ്ങളിൽ 849 ആമതിൽ കാണാം=not merely, but.

On account of its emphatic power it may supersede the Verb, especi-
ally the Copula.

"തന്നേ" എന്നതിൽ കിടക്കുന്ന അവധാരണാൎത്ഥബലാൽ
വിശേഷിച്ചു സംബന്ധക്രിയ ലോപിച്ചു പോം 346.

തിട്ട സംഭാഷണത്തിൽ ഉ-ം നീ അവിടെ പോയോ? എന്നതിന്നു
ഉത്തരമായി: പോയി, പോയിട്ടുണ്ടു എന്നു പറയുന്നതിന്നു പകരം "ത
ന്നേ" (=അതേ, ഉവ്വ, ഒക്കും) എന്നും ചൊല്ലാം — അതിനാൽ സമ്മതം
മൂളുന്നതിന്നും കൊള്ളാം.

പിന്നെ: ഞാൻ അദ്ദേഹത്തിൻ്റെ ശിഷ്യൻ ആകുന്നു എന്നതിന്നു ശിഷ്യ
ൻ തന്നേ എന്നും, തന്നേ ലോപിച്ചിട്ടു ശിഷ്യൻ എന്നും പറയാറുണ്ടു.
എന്നാൽ ഞാൻ തന്നേ അദ്ദേഹത്തിൻ്റെ ശിഷ്യൻ എന്നതിൽ "അത്രേ, ഞാനേ"
ക്ലിപ്താൎത്ഥം ജനിച്ചതു.

(It might be taken as substitute for "ഉം" അവ്യയത്തിന്നു പക
രമായി എടുക്കാം 842, g.)


B. "ഓ" അവ്യയം.

Questions may be expressed by the sound (as in some proverbs) or
by the Interrogative Pronouns. In Malayalam in most cases by ഓ. f.i.

819. ചോദ്യം കഴിക്കുന്നതിന്നു മലയായ്മയിൽ മൂന്നു വഴികൾ
ഉണ്ടു. ചോദ്യപ്രത്യയം (ഓ) കൂടാതെ ചില പഴഞ്ചൊല്ലുകളിൽ കാ
ണും പോലേ ശ്രുതിഭേദത്താൽ (ഒച്ചമാറ്റുന്നതിനാൽ) സാധിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/385&oldid=182520" എന്ന താളിൽനിന്ന് ശേഖരിച്ചത്