താൾ:CiXIV68a.pdf/376

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 364 —

പിː കേൾപാൻ തക്കപാത്രം എന്നിരിക്കിലോ (ഭാര. if I deserve to hear) കൊ
ല്‌വാന്തക്കൊരു യാഗം (ഭാര.) ദുഃഖം സഹിപ്പാൻ തക്കവൻ (ഭാര. inured to bear grief;
strong, able to).

3. WITH INFINITIVE.

നടുവിനയെച്ചത്തോടും (607).

ഗദ്യത്തിൽː ഇരിക്കതക്കയോഗ്യത; ചിരിക്കതക്ക ഇത്യാദി (so as to,
causing, enough to etc.

പദ്യഗദ്യങ്ങളിലും വിശേഷിച്ചു “ഒക്കത്തക്ക“ (=ഒക്കത്തക്കവേ. ഭാര.
altogether, along with).

4. തക്കവണ്ണം WITH SECOND ADVERBIAL (OR INFINITIVE IS USED
LIKE 583 IN THE MODERN PROSE OF SOUTH MALABAR.

"തക്കവണ്ണം, തക്കവാറു“ എന്നിവ പിൻവിനയെച്ചങ്ങളോ
ടു ചേൎന്നാൽ “വേണ്ടുന്നതിന്നു, ചെയ്‌വാനായിട്ടു“ മുതലായവ
പോലെ ഇപ്പോഴത്തേ തെക്കേ ഗദ്യത്തിൽ നടക്കുന്നു. ഉ-ം

നാമങ്ങൾː തക്കവാറുː കേടിന്നു തക്കവാറു കാച്ചുക (വൈ. ശാ. cauterize
"in a manner adapted to") 594, 6.

തക്കവണ്ണം (594, 12; 607) ചː ഇവ നെയ്ക്കു തക്കവണ്ണം കല്ക്കമായി
കൊള്ളുക. (മ. മ.) ഭക്തിക്കു തക്കവണ്ണം ഫവം (ശി. പു.) വയസ്സിന്നു തക്കവണ്ണമുള്ള
പാകം. (വൈ. ശാ. in proportion to, keeping pace with).

പിൻവിനː അറിവാന്തക്കവണ്ണം അരുൾചെയ്ക. (ഭാര.) അഴൽ കൂടാതേ
വസിച്ചീടുവാന്തക്കവണ്ണം തീൎക്ക നീ മൂന്നു കിണറു (ഉ. രാ.) വംശം മുടിപ്പാന്തക്കവണ്ണം
വരം വാങ്ങി (കോ. കേ. ഉ.) ജ്ഞാനികൾക്കറിവാന്തക്കവണ്ണം ചൊല്ലീടിനേൻ (ഉ. രാ.
that in order that).

നടുവിː “ചാകതക്കവണ്ണം“ ഇത്യാദികൾ, “ചാവാൻതക്കവണ്ണം“ എ
ന്നിവറ്റിൽ നല്ലൂ (594. 607. so as to bring about, causing, resulting in).
"ഒത്തവണ്ണം“ ൟ അൎത്ഥത്തിൽ നടക്കുന്നുː എല്ലാം നിണക്കൊത്തവ
ണ്ണം വരിക (ഉ. രാ. all happen unto thee as desired).

5. THE FUTURE RELATIVE PRONOUN.

ഭാവിപേരെച്ചപ്രയോഗം ചുരുങ്ങിയതത്രേ.

ഉ-ം ചപലതകളോടുപമതകും അസിലതകൾ (ഭാര. comparable to) പറവ
അതിശയിക്കും നട തകും തേർ. (രാ. ച.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/376&oldid=182511" എന്ന താളിൽനിന്ന് ശേഖരിച്ചത്