താൾ:CiXIV68a.pdf/374

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 362 —

ഭാː അല്ലലിൽ വീണതു ചൊല്ലവല്ലേനഹം (ഭാര. 607 I cannot) ഒന്നു വല്ലാർ
(കൃ. ഗാ. they are good for nothing).

ഭാ. വിː പോകയും നില്ക്കയും വല്ലാതെ (ഭാഗ.) മിണ്ടുവാൻ വല്ലാതെ (കൃ. ഗാ.)

ഭാ. പേː പാലനം വല്ലാത രാജാവു (കൃ. ഗാ.)

നടുവിനയെച്ചത്തിന്നു പകരം ക്രിയാനാമം നില്പൂː മുതുമാൻ ഓട്ടം വല്ലാ (പഴ.)

799. 3. In the form ofː “ഒല്ലാ ഓല“ (317, 7) എന്ന ഭാവി
അരുതൎത്ഥമാം [വിപരീതംː കൊള്ളാം. ഉ-ം മീനിൽ കുറിച്ചി കൊള്ളാം
is permitted മറ്റൊന്നും ഒല്ല—വൈ. ശാ. is not good, not to be allowed 797 ഉപ.]

1. With Nouns നാമങ്ങളോടും.

ഉ-ം ഉപ്പും പുളിയും ഒല്ല (പത്ഥ്യത്തിൽ-വൈ. ശാ.) ഒല്ലായിതെന്നാർ (ഭാര.
said it is not right, ought not to be).

2. With Infinitive നടുവിനയെച്ചങ്ങളോടും നടപ്പു. സാവധാ
നാപേക്ഷാൎത്ഥങ്ങളിൽ (607.) വിശേഷിച്ചു പദ്യത്തിൽ chiefly
entreating (in po.)

ഉ-ം പോകകൊല്ലാ പട്ടിയെ എന്നു തട്ടി അടിച്ചു മണ്ടിച്ചു വിളിച്ചു (കേ. ഉ.)
വെറുതെ വിഷാദിക്കൊലാ (ഭാര.)

ദുഷ്ടത കാട്ടീടൊല്ലാ (ഭാര. ah, don't act wickedly-വിപരീതംː നീ പോയ
ടങ്ങി കൊൾ്ക നല്ലൂ you had better keep quiet) തയിർ കൂട്ടൊല്ലാ (വൈ. ശാ.)

3. With ഏ forbidding strongly or entreating anxiously.

ഏ അവ്യയത്താൽ ഖണ്ഡിതനിഷേധവും ആവേശാപേ
ക്ഷയും സാധിക്കും.

ഉ-ം എന്നെ . . . . . . മന്നവർ തീണ്ടൊല്ലായേ (കൃ. ഗാ.) ആദരിച്ചീടൊല്ലാ
യേ (നള.)

4. ഭൂതരൂപം ദുൎല്ലഭംː ആപത്തുവന്നു പിണങ്ങൊല്ലാഞ്ഞു (കൃ. ഗാ.) misery
ought not to have befallen me for this).


7. നല്ലൂ (നൽ) “TO BECOME, FIT, SUIT".

The original meaning of the Defective isː "is good".

800. നല്ലൂ എന്ന ഭാവിയുടെ മൂലാൎത്ഥം (170) കൊള്ളാം,പ
റ്റും, വേണ്ടുവതില്ല എന്നത്രെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/374&oldid=182509" എന്ന താളിൽനിന്ന് ശേഖരിച്ചത്