താൾ:CiXIV68a.pdf/370

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 358 —

ത്രേ വേണ്ടുവതു (കേ. ഉ.) അതേ തവ വേണ്ടതുള്ളു (പാട്ടു. 788) അങ്ങിനെ ചെയ്യേണ്ട
തിന്നു ഇനിമേൽ തടവുണ്ടാകയില്ല (=ചെയ്യേണ്ടതിന്നു=ചെയ്‌വാൽ 583, 2. b എ
ന്നും ഉണ്ടു.) വരേണ്ടാത്തതോ 567, 7 വേണ്ടുതു 235.

a.) Peculiar use of the Neuter is to be mentioned (chiefly with
Dative or 2nd Adverbial).

മുറ്റുവിനയായി 597 വേണ്ടുവതു 233 വെണ്ടതു (ചെയ്യേ
ണ്ടത് മുതലായവ നടക്കുന്നു) ഇവറ്റിന്നുള്ള പ്രത്യേക നട
പ്പാവിതുː

Dative ചതുൎത്ഥിയോടുംː

ഉ-ം അതിന്നു വേണ്ടതിപ്പോൾ (വില്വ that's now the chief thing) അതിന്നേ
തും വേണ്ടതില്ല (it matters nothing).

എന്നതിന്നു ചാണക്യസൂത്രം കൂടക്കൂടെ “വേണ്ട്വതില്ല“ എ
ന്നും, വടക്കർ “വേണ്ടില്ല“ എന്നും സംക്ഷേപിച്ചു പറയുന്നു.

2nd Adverbial പിൻവിനയെച്ചത്തോടും:

ഉ-ം മിത്രമുണ്ടാവാൻ വേണ്ടുവതില്ലേതും no great matter to get a friend ര
ക്ഷിപ്പാൻ പണി (കേ. രാ. to keep him only is difficult).

9. THE NEGATIVE (FOR WHICH ALSO വേണ്ടീല്ല ETC. ARE USED)
DECLARES, THAT AN ACT OR THING BE NOT REQUIRED.

794. മറവിനയാൽ ഒരു ക്രിയയോ വസ്തുവോ ആവശ്യമി
ല്ലാത്തപ്രകാരം അറിയിക്കുന്നു. [വേണ്ടീല്ല മുതലായവയും കൊ
ള്ളാം.

ഉ-ം മറ്റൊന്നും വെണ്ടീലമേ (വില്വ. I want nothing else) വെണ്ടീല ഭൂമിയി
ൽ വാഴ്കയും (ഭാര. it is not essential, required to) ആരായ്ക വേണ്ടാ നിങ്ങൾ (ഭാര.)
ഊണു വേണ്ടാ (വൈ. ശ. 790, 3) പേടിക്കേണ്ടാ 461, 4 നിനെക്കേണ്ടാ 529, 3 വരേ)
ണ്ടാ മുതലായവ.

The strong Negative, which demands, that an action do not
happen is expressed byː

ഒരു ക്രിയ നടക്കരുതാത്ത താല്പൎയ്യം ഖണ്ഡിതനിഷേധത്താ
ൽ രണ്ടു പ്രകാരം വരുത്താം.

1. ഒന്നുകിൽ “അരുതു“ എന്ന ഊനക്രിയയാൽ (797 കാണ്ക).

2. അല്ലായ്കിൽ വേണ്ടും മറനടുവിനയെച്ചത്തോടു “വേണം“
എന്നതു ചേൎക്കയാൽ തന്നേ. 787.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/370&oldid=182505" എന്ന താളിൽനിന്ന് ശേഖരിച്ചത്