താൾ:CiXIV68a.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 25 —

ദൂതകൾ. ഭാഗ. അതു പോലെ തന്നെ പിതാമാതുലന്മാൎകൾ-വ്യ. മാ; ഗണിക
മാൎകൾ; വാളേലും മിഴിമാൎകൾ - കേ രാ.

104. Ending in കൾ-മാർ- ക്കന്മാർ (രാജാക്കണ്മാർ-ശാസ) എ
ന്നിങ്ങിനെ ചേൎത്താൽ അധികം ഘോഷം തന്നെ; അതിപ്പൊൾ
ക്കന്മാർ എന്നായി (ഗുരുക്കന്മാർ) പിതാക്കന്മാർ എന്നതിന്മണ്ണം പെ
രുമാക്കന്മാർ, തമ്പ്രാക്കന്മാർ യുവാക്കൾ എന്നും ചൊല്ലുന്നു. (ആൾ,
ആൻ എന്ന പദാന്തം ഒരു പോലെ 93, 2) അതു സ്ത്രീലിംഗത്തിന്നും വ
രുന്നു (ഭാൎയ്യാക്കന്മാർ. മ. ഭാ; കന്യാക്കന്മാർ. കേ. രാ. ഗുണപ്രസിദ്ധാക്കൾ രാജാ
ക്കൾ) ഭാഗ. നപുംസകത്തിലും ഉണ്ടു (ഭൂതങ്ങൾ-ഭൂതാക്കൾ- വേ- ച- ഭൂതാക്കന്മാർ).

105. Rare Plurals. സാധാരണമല്ലാത്ത ബഹുവചനരൂപം
ആവിതു ÷ ഒന്നു തെലുങ്കിൽ എന്ന പോലെ രെഫത്തിന്നു ല
കാരത്തെ വരുത്തുക (മൂത്തവർ, മൂത്തോർ, മൂത്തോൽ, വാഴുന്നോൽ; രണ്ടും
സ്ഥാനവാചി. മറ്റെതു മൾ പ്രത്യയം തന്നെ. കൈമൾ, കയ്മൾ
(കമ്മന്മാർ) തമ്മൾ (എമ്മൾ-എന്മൾ കിടാവ) എന്നവറ്റിൽ അത്രെ.


III. വിഭക്തികൾ The Cases.

106. സംസ്കൃതത്തെ അനുസരിച്ചു മലയായ്മയിൽ വിഭക്തി
കൾ (പെറ്റുമകൾ) ഏഴ എന്നു പറയുന്നു.

അതിൽ ഒന്നാമതു പ്രഥമ, കൎത്താവ എന്നു പേരുകൾ ഉ
ള്ളതു; നേർവിഭക്തി എന്നും ചൊല്ലാം.

സംബോധനകൾ ആകുന്ന വിളി അതിൻ്റെ ഒരു വികാ
രം; ശേഷം എല്ലാം വളവിഭക്തികൾ അത്രെ.

107. The Oblique Cases. വള വിഭക്തികൾ ചില നാമങ്ങളിൽ
പ്രഥമയോടു ഓരോ പ്രത്യയങ്ങളെ വേറുതെ ചേൎക്കയാൽ ഉണ്ടാ
കും (മകൻ-ഏ; വില്ലാൽ; കണ്ണ-ഇൽ)- ചിലതിൽ നേർവിഭക്തിക്ക ഒര ആ
ദേശരൂപം വരും- (ഞാൻ-എൻ- ദേശം ദേശത്ത വീടുവീട്ടു കൺ- കണ്ണിൻ)

108. വളവിഭക്തികളുടെ വിവരം

1.) ദ്വിതീയ (കൎമ്മം) ഏ-പ്രത്യയം (താലവ്യാകാരവും മതി ഉ-ം
കണ്ണനപ്പുകണ്ണു-കൃ-ഗ വാനച്ചുമന്തമല ര. ച.

4

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/37&oldid=182172" എന്ന താളിൽനിന്ന് ശേഖരിച്ചത്