താൾ:CiXIV68a.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 24 —

ങ്ങൾ (ആങ്ങള) പെങ്ങൾ എന്നും ആണുങ്ങൾ-പെണ്ണുങ്ങൾ എ
ന്നും വെവ്വേറെ അനുഭവത്തോടെ പറകയുള്ളു. അൽ എന്നതു
കൂടെ നാസിക്യമായി പോയി. (പൈതൽ-പൈതങ്ങൾ). പിന്നെ കി
ടാക്കൾ അല്ലാതെ കിടാങ്ങൾ എന്നതും ഉണ്ടു.

Ending in അർ, അവർ, അവർകൾ & മാർ & ൎകൾ.

100. അർ പ്രത്യയം സബുദ്ധികൾ്ക്കേ ഉള്ളു; അത അൻ
അ-മുതലായ ഏകവചനങ്ങളോടു ചേരുന്നു. (അവൻ, അവൾ-അവർ;
പ്രിയൻ, പ്രിയ-പ്രിയർ; മാതു-മാതർ-കൃ. ഗ; പിള്ള, പിള്ളകൾ-പിള്ളർ-മ. ഭ; മ
കൾ എന്നതിന്നു മക്കൾ മകളർ ൟ രണ്ടുണ്ടു-മ. ഭാര). മങ്കയർ, മടന്ത
യർ, അരുവയർ, അമരനാരിയർ, തരുണിയർ ര. ച. ഇങ്ങനെ
സ്ത്രീലിംഗം പല വിടത്തും. പിന്നെ മിത്രർ, മിത്രങ്ങൾ എന്ന ന
പുംസകരൂപവും ഉണ്ടു.

101. അവർ എന്നതു സബുദ്ധികൾക്ക ബഹുമാനിച്ചു
ചൊല്ലുന്നു. (രാജാവവർ, രാജാവവർകൾ) അതു സംക്ഷേപിച്ചിട്ടു
ആർ എന്നാകും (പരമേശ്വരനാർ, ഭഗവാനാർ, നമ്പിയാർ, ദേവിയാർ, നല്ലാർ)

102. മാർ എന്നതും അതു തന്നെ അതു മുമ്പെ വാർ (തെലുങ്കു വാ
ര= അവർ) എന്നും അൻ പ്രത്യയത്താലേ (54) മാർ എന്നും ആയി.
ഇങ്ങിനെ-പുത്രനവർ-പുത്രൻവാർ, പുത്രന്മാർ; ഇപ്പൊൾ അതു
സൎവ്വസബുദ്ധികൾ്ക്കും ഏതു പദാന്തത്തോടും പറ്റുന്നു (ഭവാന്മാർ,
ഭാൎയ്യമാർ, ഭാൎയ്യകൾ-പുത്രിമാർ-ജീവന്മാർ-കോയില്മാർ, ന്മാർ-കോവിൽന്മാർ കേ. ഉ
മന്ത്രിമാർ-, മന്ത്രികൾ-വില്ലാളിമാർ-ര. ച. കച്ചേൽമുലത്തയ്യൽമാർ ഭാഗ. അ എന്ന
സ്ത്രീലിംഗത്തിൻ്റെ ബഹുവചനങ്ങൾ ആവിതു (ഗുണപതികളാം
പ്രമദകൾ-കേ-രാ; നിരാശരും, നിരാഗകളും കെ രാ; പിന്നെ പൌരമാർ-കൃ-
ഗാ; പതിവ്രതമാർ-കേ-രാ- ഇത്യാദി) ദേവതമാർ, ദെവതകൾ ദൈവ
തങ്ങൾ എന്നു ചൊല്ലിക്കേൾപു.

103. അർ-കൾ- ൟ രണ്ടും കൂട്ടി ചൊല്ലുന്നു- (അവൎകൾ, പി
ള്ളൎകൾ- പാ) രാജൎകൾ കേ-രാ; അരചൎകൾ മ-ഭാ). അതിൽ രേഫം ലോപി
ച്ചും പോകും (ദേവകൾ, അമരകൾ-കേ-രാ. അസുരകൾ-മ-ഭാ- ശിഷ്യകൾ, ഭ
ട്ടകൾ കേ. ഉ. വൈദ്യകൾ- അമാത്യകൾ-മ-ഭാ- ചിത്തകൾ (സിദ്ധർ) ര. ച; വിഷ്ണു

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/36&oldid=182171" എന്ന താളിൽനിന്ന് ശേഖരിച്ചത്