താൾ:CiXIV68a.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 26 —

2.) തൃതീയ (കരണം) ആൽ-പ്രത്യയം-അതിൻ്റെ ഭേദം സാ
ഹിത്യ വിഭക്തി-ഒടു ഓടു-പ്രത്യയം (അങ്ങൊടു എന്നത അങ്ങിടയാ
കുന്ന സപ്തമി പോലെ പ്രയോഗം ഉ-ം അരചനുടൻ ര. ച.=ഒടു.

3.) ചതുൎത്ഥി (സമ്പ്രദാനം) കു-പ്രത്യയം. നേർവിഭക്തി താൻ,
ആദേശരൂപം താൻ-ൻ-അന്തമായാൽ, കു-അല്ല-നു-പ്രത്യയം
ഇഷ്ടം ഉ-ം നകൎക്കും നാട്ടിന്നും ര. ച.

4.) ഷഷ്ഠി (സംബന്ധം) ചതുൎത്ഥിക്കു തക്ക വണ്ണം (ഉടയ) ഉടെ
(അതു-തു-ൟ രണ്ടു പ്രത്യയങ്ങളുള്ളതു-ഉ-ം താൻ, തന്നുടെ, തനതു)
പിന്നെ തൻതു എന്നതു തൻ്റ എന്നാകും (62) ഉ-ം-തൻ്റനു
ജൻ. കേ-രാ അതിനോടു-ഏ-അവ്യയം നിത്യം ചേൎപ്പാറുണ്ടു (തൻ്റെ)
ൟ-ൻറു-എന്നതിൽനിന്നു ചതുൎത്ഥിയുടെ രണ്ടാം പ്രത്യയമാകു
ന്ന-നു-എന്നതു ജനിച്ചതാകുന്നു.

5.) സപ്തമി (അധികരണം) ഇല്ലം ആകുന്ന-ഇൽ, കാൽ ആ
കുന്ന-കൽ, അത്തു-ഇടെ-ഊടെ-അകം-മേൽ-(മൽ)- കീഴ് മുതലാ
യ സ്ഥലവാചികൾ പ്രത്യയങ്ങളാകുന്നു- (ഉ-ം- ദേശത്തിൽ, മലെക്ക
ൽ, നെഞ്ഞത്തു-നെഞ്ചിടെ, മന്നിട. ര. ച. വാനൂടെ, നാടകം, വാന്മേൽ, വേൎമ്മലേ
ത്തോൽ, പിലാക്കീഴ്.)

ഇൻ-തു-ൟ രണ്ടു പ്രത്യയമുള്ള ആദേശരൂപം കൂടെ സ
പ്തമിയുടെ വികാരം എന്നു ചൊല്ലാം (ദേശത്തു-ദേശത്തിൻ)

ഏ-കു-ൟ രണ്ടും ചേൎത്താൽ സ്ഥലചതുൎത്ഥി ജനിക്കും ദേ
ശത്തിലേക്കു; ദേശത്തേക്ക; പണ്ടു ഇതില്ക്കു-രാ- ച- അടവില്ക്കായി- കേ-രാ)

6.) പഞ്ചമി-നിന്നു-എന്ന വിനയെച്ചം സപ്തമിയോടു ചേ
ൎന്നിട്ടു പ്രത്യയമാം (ദേശത്തിൽ നിന്നു, ദേശത്തുന്നു-അവങ്കൽനിന്നു-അവങ്ക
ന്നു-പുണ്ണുന്നു.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/38&oldid=182173" എന്ന താളിൽനിന്ന് ശേഖരിച്ചത്