താൾ:CiXIV68a.pdf/350

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 358 —

മമ്മീനും (കൃ. ഗാ. the fish with the child in its belly) സൎപ്പത്തെ
പൂണ്ടൊരു ഭാജനം പോലേ (ഭാര.)

18. പെരിയ: പുകഴ്പെരിയ വിജയൻ [പരവശതപെരുകിയ].

19. പൊങ്ങും: ചൊൽപൊങ്ങും വിരിഞ്ചൻ.

20. മികും: കൊടുമ മികും നിശാചരിമാർ (ര. ച.)

സാഹിത്യത്തിന്നു പകരം പ്രയോഗിച്ചു വരുന്ന വിനയെ
ച്ചങ്ങളെ ഉപമിച്ചു കാണ്ക. 454.

ചിലപ്പോൾ രണ്ടു വിശേഷങ്ങൾ നടക്കുന്നു: ചേണുറ്റെഴും മ
ഹാ വ്യൂഹം (ഭാര. the noble battle array).

c.) It is sometimes left out not only in the cases mentioned above,
to which cases of numeral attributes may be reckoned, but also at–
tributes descriptive of manner etc.

769. പറഞ്ഞു വന്ന ഞായങ്ങളാലല്ലാതേ "ഉള്ള" എന്നത്
പല സംഗതിയാൽ ലോപിച്ചുപോം. (അതിനാൽ ഉണ്ടു എന്ന
തിൻ്റെ സ്വഭാവവും അൎത്ഥവും അധികം തെളിയും.)

1. ഓരോ നാമസമാസങ്ങളിൽ:

a.) വളവിഭക്തിയുടെ ആദേശരൂപത്തിന്നു ഏ പ്രത്യയം ചേ
ൎന്നാൽ: ഏഴുമാസത്തേക്കിടുവു=ഏഴുമാസമുള്ള=കിടാവിന്നു ഏഴുമാസം ഉണ്ടു 167

b.) സപ്തമി സമാസങ്ങൾ (ഏ കൂടാതെ): ദ്രവ്യത്തിൽ കൊതികൊ
ണ്ടും (പ. ത. and from covetousness). മറന്നില്ലാ നിങ്കലതിസ്നേഹം കൊണ്ടു (കേ. രാ=
നിങ്കലുള്ള) 368; 1.

c.) ഏ പ്രത്യയം കൂടിയ സപ്തമി സമാസങ്ങൾ: കല്ലിലേ രത്നം=
കല്ലിലുള്ള=കല്ലിൽ രത്നം ഉണ്ടു 168, 368 1 508, 1.

d.) സാഹിത്യസമാസം (തൃ. സ. കൂടിയാൽ) എന്നോടേ ദ്വേഷത്താ
ൽ=എന്നോടുള്ള 368, 3.

e.) ഗൂഢതൃതീയസമാസം: ഇരിമ്പുകത്തി=ഇരിമ്പിനാലുള്ള കത്തി.

f.) ബഹുവ്രീഹി 870: മലനാടു=മലയുള്ള നാടു

2. അവ്യയശക്തിയുള്ള സാഹിത്യം: കണ്ടൊരുത്തിയെ തെജസ്സോടും
(ഭാര. endowed with majesty) തേജസ്സുള്ള 369, 3.

വിഷയാൎത്ഥം വരുത്തുന്ന കുറിച്ചു (കൊണ്ടു) ദ്വിതീയ 420.

3. വിശേഷിച്ചു ഘനവാചിയായി ഏകവചനത്തോടു നി
ല്ക്കുന്ന "ഒരു" (വിനയെച്ചങ്ങളോടെ)

താപങ്ങൾ പോമാറൊരു പുരുഷൻ (ഭാര. 250, 2. a man able to expel all grief)

ഇങ്ങനെ 1, b. 2 & 3 പ്രകാരക്കുറിപ്പുകളാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/350&oldid=182485" എന്ന താളിൽനിന്ന് ശേഖരിച്ചത്