താൾ:CiXIV68a.pdf/344

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 332 —

761. ഉള്ളത് (ഉണ്മ) തേറ്റുമ്പോൾ സാക്ഷാൽ നാമം ആ
കേണ്ടതു, ആകയാൽ ഉണ്ടു എന്നത് ക്രിയകളോടു അന്വയിക്കു
ന്തോറും ക്രിയാനാമങ്ങളേ വേണ്ടു.

a.) നാമങ്ങൾ ഉ-ം

ധനം ഉണ്ടു (അൎത്ഥാൽ എനിക്കു 463, 1=there is to me= I have വിപ:
ഇല്ല 770.); എത്രയുണ്ടപേക്ഷ (=അപേക്ഷിക്കുന്നതു). കൂട്ടു ഞാനുണ്ടു (ഭാര.)
പുകഴ്വാൻ ആശയുണ്ടുള്ളത്തിൽ ഉണ്ടാകുന്നു (ഏകാ. മാ.) തുണ, കാവൽ, സാക്ഷി 407,
ഭേദം 501, 3, വിശേഷം 534, 1 ഉണ്ടു.-അത്രയല്ലുള്ളു ബലം 555, 4?

b.) ക്രിയാനാമങ്ങൾ ഉ-ം

(നടുവി): അതിന്നന്തരം വരിക ഉണ്ടു (ഭാര. a change must take place വി
പരീതം വരികയില്ല) കാണേണ്ടുക ഉണ്ടു പോൽ (ഭാര=ഭൂതാൎത്ഥം).

(൨ാം ഭാവി): കാൎവ്വണ്ണൻ ഇങ്ങേടം ചിന്തിപ്പൂതുണ്ടോ? (will Cr. still re–
member? കൃ. ഗാ.) രാത്രിഞ്ചരന്മാർ ഇക്കാനനത്തിൽ മായകൾ കാട്ടി
നടപ്പതുണ്ടു (ബ. രാ. വൎത്തമാനം).

(ഭൂതം): മുക്കാതം പാഞ്ഞതു മൂവരുണ്ടിന്നല (കൃ. ഗാ.)

(വൎത്ത.): പോരുന്നതുണ്ടു (764, a കാണ്ക.)

(നിഷേധം): രണ്ട മൂവ്വാണ്ടുണ്ടു കാണാത്തു ഞാൻ (നള. ഭൂ) ഞാൻ പാരാ
തെ വീഴുവതുണ്ടു (കൃ. ഗാ. I shall fall ഭാ.)

a.) With Nouns and Verbal Nouns it prefers the Particles ഏ
and ഉ; ഉള്ളു the former and ഉണ്ടു the latter.

762. പ്രത്യേകം ഏ-ഉം അവ്യയങ്ങളോടു ചേരുന്നതിൽ "ഉ
ള്ളു" എന്നതിന്നു "ഏ" അവ്യയവും, "ഉണ്ടു" എന്നതിന്നോ
"ഉം" അവ്യയവും അടുത്തതു.

1. ഏ-ഉള്ളു — a. നാമങ്ങൾ (Nouns.) 808 കാണ്ക.

കേളിയെ ഉള്ളു കണ്ടിട്ടില്ല (ഭാര.) നിൻ കനിവേ ഗതിയുള്ളു (നള.) രാക്ഷസൻ
എന്നുള്ളത് ഒട്ടേടമേ ഉള്ളു (ചാണ. little only is remaining of the old R.) അവൾ
മാത്രമേ ശേഷിച്ചുള്ളു (നള.) ഇനിക്കുള്ളു 567, 6 ആപത്തു നീങ്ങുവാൻ പ്രതാപത്തിന്ന്
അൎക്കനേ എതിരുള്ളു (ശി. പു. ഭാവത്തിൽ കൊള്ളിക്കേണ്ടു-only the sun is
to be compared to his majesty).

b. ക്രിയാനാമങ്ങൾ (Verbal Nouns).

(നടുവി.) ചതിക്കേ ഉള്ളു പക്ഷേ (ഭാര. they cannot be overcome, but may
perhaps yielded to treachery) കൎമ്മം കൊണ്ടു ശുദ്ധിവരുത്തുകേ ഉള്ളു

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/344&oldid=182479" എന്ന താളിൽനിന്ന് ശേഖരിച്ചത്