താൾ:CiXIV68a.pdf/340

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 328 —

753. മറവിനയെച്ചമായ കൂടാതെ (751, 2) നാമങ്ങളോടു നി
ന്നാൽ രണ്ടു പ്രകാരത്തിൽ പ്രയോഗിച്ചു വരുന്നു.

a.) "ഇല്ലാതെ" 773 എന്നതിന്നു പകരം: എന്മകൾ കൂടാതിവിടെ
ഇരിക്കയില്ല (ഭാര.) മുഖത്തിന്നു ഒരു പരിക്കു കൂടാതെ ഇരിക്കുന്നു (അഥവാ മുഖം
മുഖത്തു). അറിയും തീയും അപ്പും വിറകും കൂടാതവൻ വേണ്ടുവോളം ചോറുണ്ടാക്കും
(ഭാര. he could make food without having etc.)

b.) "അല്ലാതെ" (782, b കാൺ) എന്നൎത്ഥത്തിൽ: എന്നെ കൂടാ
തെ ചെയ്കയില്ലൊന്നുമേ (കേ. രാ.) അതുകൂടാതെ (and besides that, not counting
that).

Its surrogates കൂടാതേ എന്നൎത്ഥമുള്ള അവ്യയങ്ങൾ ആവിതു:

"എന്നി, എന്നിയേ, അന്യേ" (784. 851. കാണ്ക.)

ഉ-ം ശേഷം എന്നിയാക്കിക്കളവോർ (പയ. will deprive of descendants) വാ
ട്ടം, അപരാധം, ദുഃഖം എന്നിയെ (ഭാര.) ഖഡ്ഗമന്ന്യെ പോകയില്ലെങ്ങുമേ; ചേതസി
ചെറ്റുമേ വാട്ടമന്യെ (കേ. രാ.)

"വിനാ:" ദൂഷിതം, സംശയം (പ. ത.) ഭയം (ഉ. രാ.) ശോകം (നള.) വിനാ—

ഓരോ വിനയെച്ചങ്ങളും നടക്കുന്നു ഉ-ം അശുഭം അണയാതെ ചെ
യ്തു; മാലകന്നു കണ്ടു; ഊണും ഉറക്കും ഒഴിഞ്ഞു (783) പ്രയത്നം ചെയ്ക (ഭാര. ചൂതിന്നു
ദോഷം ഒഴിഞ്ഞില്ല. ഭാര.)

6. കഴിയുക (കഴിഞ്ഞു) "TO PASS".

754. "കഴിയുക" [മുറ്റുവിനയായി ഉ-ം കഴിഞ്ഞകാലം=ഭൂതകാ
ലം; കഴിഞ്ഞുപോയി=മരിച്ചുപോയി] എന്നതിൽ സഹായക്രിയാപ്ര
യോഗം എന്തെന്നാൽ:

a.) This Verb stands either with the Past Adverbial to signify
the completion of an action.

ഒന്നുകിൽ മുൻവിനയെച്ചത്തോടു നിന്നാൽ ക്രിയാസമൎപ്പ
ണത്തെ കല്പിക്കും.

ഉ-ം രാജാവു ഉണ്ടു കഴിഞ്ഞില്ല (has not finished his meal) രാജ്യം വിഭാഗിച്ചു
കൊടുത്തു കഴിഞ്ഞു (=മുഴുവൻ he had പോയി 744 ഉപ.). പറഞ്ഞുകഴിഞ്ഞതിൻ്റെ
ശേഷം (when he had done speaking) എന്നെ . . . . വിധിച്ചു കഴിഞ്ഞാൽ (നട.16,
15 if ye have judged me).

b.) Or with the Future Adverbial to signify possibility.

അല്ലായ്കിൽ പിൻവിനയെച്ചത്തോടു കഴിവിനെ കുറിക്കുന്നു
(കൎത്താവു ചതുൎത്ഥിതൃതീയകളോടു 751)=കൂടും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/340&oldid=182475" എന്ന താളിൽനിന്ന് ശേഖരിച്ചത്