താൾ:CiXIV68a.pdf/341

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 329 —

ഉ-ം സന്തതി ഉണ്ടാക്കുവാൻ എന്തൊരു കഴിവു (ഭാര. how can I get posterity)
ഇതു ചെയ്‌വാൻ അദ്ദേഹത്തിനാൽ കഴിയും; പറവാൻ എന്നാൽ കഴികയില്ല (= എനി
ക്കു പറഞ്ഞുകൂടാ 751); വരുവാൻ കഴിയുന്നവൻ വരും.

"കഴിയാ" എന്നതു പ്രയോഗിച്ചു വരാറില്ല; കൂടാ 751, വ
ഹിയാ (തെക്കിൽ മേലാ 802) വരാ 746 എന്നിവ നടപ്പായ്പോയി.

c.) The Second Future (കഴിവു) is used with ഏ to express
necessity.

755. രണ്ടാം ഭാവിയായ "കഴിവു" (ആവു എന്ന പോലെ
659 കാണ്ക) ഏ അവ്യയം മുഞ്ചെന്നാൽ ആവശ്യതയെ വിധിക്കും.

ഉ-ം അവനെ കൊന്നേ കഴിവു (അഥവാ കഴിയും=അവനെ കൊന്നല്ലാ
തെ കണ്ടു കഴികയില്ല it will not do to let him live, he must be killed) എനിക്കു
ണ്ടേകഴിവു (= ഉണ്ടിട്ടല്ലാതെ I must first eat).

d.) ആക്ക, ചെയ്ക എന്നവ പോലെ "കഴിക്ക" എന്നതു
സമാസക്രിയയായി നാമങ്ങളോടു കൂടുന്നു (408. കാണ്ക.)

7. തീരുക (തീൎന്നു) "TO COME TO AN ISSUE, END IN BECOMING".
ചമയുക(ഞ്ഞു) "TO BECOME READY".

a) These two Verbs stand after ആയി or instead of it.

756. "തീരുക, ചമയുക" എന്നിവ "ആയി" എന്നതിന്നു
പകരമോ. (ഉ-ം അവളിൽനിന്നു ബുധൻ തീൎന്നു=ആയി ജനിച്ചു).

പിന്നിലോ നില്ക്കും (ആയ്പോക 744 ആയ്വരിക 746 ഉപ).

ഉ-ം സ്നേഹിതനാ‌യ്തീൎന്നു (became, eventually, a friend). കലിയുടെ കോമരയാ
യ്ത്തീൎന്നു പോക (നള.)

അവനും ഒരു പെണ്ണായ്ചമഞ്ഞു; ദാസിയായ്ചമഞ്ഞവാറെങ്ങനെ? (ഭാര.) അന്തിയാ
യ്ചമയുന്നു (it gets dark, dusk sets in).

അതു പോലെ " വളരുക". ഉ-ം ഋണപാതകന്മാരായ്‌വളരും ജനങ്ങൾ
(വേ. ച.=ആയ്തീരും will turn bankrupts).

മുമ്പേ നടുവിനയെച്ചത്തോടു 607 ചേരും.

b.) After other Adverbials, chiefly from Verbs of Adjective signifi–
cation.

757. അതല്ലാതെ പ്രത്യേകമായി നാമവിശേഷണാൎത്ഥമുള്ള
ക്രിയകളുടെ ഓരോ വിനയെച്ചങ്ങളേയും പിഞ്ചെല്ലുകിലും ആം.


42

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/341&oldid=182476" എന്ന താളിൽനിന്ന് ശേഖരിച്ചത്