താൾ:CiXIV68a.pdf/337

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 325 —

ഉപമാനാൎത്ഥം കൂടിയ പേരെച്ചവും പുരുഷനാമവും: പോരിന്നു
നിന്നോളം പോന്നോരെ കണ്ടില്ല (കൃ. ഗാ. none is thine equal) ആ വിലെക്കു
പോരുന്ന പശു (worth that prize).

3. മറഭാവി: ച: അനുഭവത്തിന്നു പോരാ (not fit to be eaten, too bad to
be eaten). കീൎത്തിക്കു പോരാ (ഉ. രാ. it is not consistent with a good character 467.)

പി. വി: ആകാത്തതു ചെയ്വാൻ പോരാ (he is far from doing evil). നിന്നെ
പോലെ ചൊല്ലുവാൻ ആരും പോരാ (നള. none is able).

അതു പോലെ: തല്ലുവാൻ പോരാത പൈതൽ=തല്ലുന്നതിന്നു (കൃ.
ഗാ. a child not old enough to be punished) ഉപമാനാൎത്ഥമാം.

സംഭ: ആകാത്തതു ചെയ്യാഞ്ഞാൽ പോരാ (it is not enough to avoid doing
evil).

വേറെ മറകാലങ്ങൾ.

ഇവന്നു സാമൎത്ഥ്യം പോരായ്കകൊണ്ടു (not able enough). കടത്തിയ്തുപോരാ
ഞ്ഞിട്ട് വാതിലും തുറന്നു (ഠി not only, but).

ഇനി ഒർ ഉഭയാന്വയീപ്രയോഗം ചൊല്ലേണ്ടത്: എന്നതു
പോരാ 702.=എന്നു വേണ്ടാ. 795, എന്നതേ അല്ല 780. — എന്നെ
വായിപറഞ്ഞതു പോരാതെ അടിച്ചു.

5. കൂട്ടുക (കൂടി) "TO JOIN, FIT".

a.) It expresses happening (as by a string of events), turning
out, etc.

750. "കൂടുക" എന്നതു വരിക, പോക എന്നവ പോലെ
സംഭവാൎത്ഥത്തിൽ നാടോടിയത് (=സംഭവിക്ക) [നാമങ്ങളോടു 407.
നില്ക്കും.]

ഉ-ം കൎമ്മഫലം ഒടുങ്ങിക്കൂടുവോളം; കണ്ടുകൂടുന്ന നേരം (ഭാര. 746) ഗണ്ഡങ്ങ
ൾ ഒട്ടിക്കൂടി (വേ. ച.) പിതാവു താന്തന്നേ അധൎമ്മം ചൊല്ലിയാൽ അതൊക്കെയും ഉ
ണ്ടോ നടന്നു കൂടുന്നു? (കേ. രാ.) ഞങ്ങൾക്കു കൎമ്മങ്ങൾ എല്ലാം മുടങ്ങിക്കൂടി (കൃ. ഗാ.
have become obstructed) ഭാവിച്ചതു സാധിച്ചുകൂടി (obtained our wish or our desire
was fulfilled 560, b.)

വിശേഷിച്ചു "വരിക" എന്നതോടു ചേരാൻ പ്രിയം: ശുക്ല
ശോണിതബന്ധം ഗൎഭമായിവന്നു കൂടും (=കരുവാകും 746). മാംസമായി വന്നുകൂടും
(വേ. ച.) അതു ചെയ്കെന്നു വന്നുകൂടി (പ. ത.=ചെയ്യേണ്ടിവന്നു). യൌവന
മാദിമദ്ധ്യം ഇല്ലെന്നതു വന്നുകൂടി; മുനികൾ ചൊൽ ഉണ്മയായ്‌വന്നു കൂടും (കേ. രാ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/337&oldid=182472" എന്ന താളിൽനിന്ന് ശേഖരിച്ചത്