താൾ:CiXIV68a.pdf/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 316 —

2. TO FORM PLUPERFECTS (WITH ITS PAST TENSE); THOUGH ഇട്ടു
IS PREFERABLE, AS ഇരുന്നു IS MORE COMMONLY EMPLOYED TO MARK
AN IMPERFECT CONTINUING ACTION).

738. ഭൂതഭൂതത്തിന്നു "ഇട്ടു" എന്നതു 728 ഉത്തമം എങ്കിലും
"ഇരുന്നു" എന്ന ഭൂതത്തെ കൊള്ളിക്കാറുണ്ടു; എന്നാലും ആയതു
അപൂൎണ്ണക്രിയാനിരന്തരാൎത്ഥത്തിൽ അധികം നടപ്പു.

ഉ-ം (ചെയ്തിരുന്നു had done, was doing; ചെയ്തിട്ടുണ്ടായിരുന്നു had been doing
649) അപ്പോൾ സന്യാസിയും ഈ ന്യായം അറിയേണ്ടതിന്നു അവിടെ ചെന്നിട്ടുണ്ടാ
യിരുന്നു (കോടതിവിധി) had come and was there=Pluperfect and Imperfect).
രാജകാൎയ്യത്തെ നന്നായി അന്വേഷിച്ചിരുന്നു (കേ. രാ. continued to carry on the
government).

3. WHOLE VERBS ARE FORMED.

739. ഓരൊ സമാസക്രിയകൾ ഉളവാക്കുന്നു.

a.) ഉ-ം ആയിരിക്ക to be such (ആക to become such 645. 649); ഒത്തി
രിക്ക (=ഒക്കുക 744 വിപ.) വേണം എന്നായിരിക്ക (691, 3) ഇത്യാദി. വരുവാ
നിരിക്ക (to be about to come).

അൎദ്ധരാജ്യത്തെ ഹരിപ്പാൻ ഇരുന്നവൻ (ചാണ. was to get). ജീവിച്ചു ഞാനും
ഇരിക്കയില്ല (വേ. ച. I shall not live longer 722. സൂചകം).

കാത്തിരിക്ക; ഇരുന്നിരിക്ക (വിപരീതം: പോക 744, a.)

b.) Chiefly Negatives and Deffectives. വിശേഷിച്ചു മറവിന
ഊനക്രിയകളോടും നില്ക്കും.

ഉ-ം മിണ്ടാതെ ഇരിക്ക, ഓൎക്കാതെ ഇരിക്ക (വിധി). എന്നിരിക്കിൽ (704
കാണ്ക) വേണ്ടിയിരിക്ക (791).

c.) (Contr:) പ്രത്യാഹാരം പാട്ടിലും ചിലപ്പോൾ കാണാം (86
ഉപ).

ഉ-ം തീണ്ടായിരുന്നവളും=തീണ്ടാതിരുന്നവളും.

4. SUBSTITUTES FOR "(TO) ABIDE".

740. ഇരിക്ക എന്നതിന്നു പകരം നടക്കുന്ന ക്രിയകൾ ആ
വിതു:

a.) കിടക്ക.

ഉ-ം മുട്ടിക്കിടന്നൊരു യാഗത്തെ രക്ഷിച്ചാൻ (രാമ.) വിളമ്പി കിടക്കുന്ന ചോറു
(ചാണ.) ചിത്രഗുപ്തൻ വരച്ചിട്ടു കിടക്കുന്ന പത്രം (നള.) നിശ്ചയം (ചിത്തത്തിൽ) വ
ന്നു കിടക്കുന്നു (ചാണ.) നിങ്കഴുത്തിൽ കെട്ടിക്കിടക്കുന്ന കാലപാശം (കേ. രാ. already)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/328&oldid=182463" എന്ന താളിൽനിന്ന് ശേഖരിച്ചത്