താൾ:CiXIV68a.pdf/327

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 315 —

ഉ-ം ദ്വാരത്തിങ്കൽ പാൎത്തു നിന്നരുളുന്നു (രാമ.=നിന്നു .stood gracefully in
the door) ഇരുന്നരുളുക (ചാണ=കുത്തിരിക്ക to betake oneself to a seat
condescend to sit etc.) പള്ളികൊണ്ടരുളുക (=ഉറങ്ങുക to repose).

മഹാന്മാരെക്കൊണ്ടു സംസാരിക്കിലും അവരോടു അപേക്ഷി
ക്കിലും ആം.


B. അകൎമ്മകസഹായക്രിയകൾ.

INTRANSITIVE AUXILIARY VERBS.

Of these the Verbs to abide, to go or come, to join, to grow or
become are used with great varieties to modify the sense not only of
the verbal action, but especially the Tense and Mode.

736. ഇരിക്ക, പോക, വരിക, പോരുക, കൂടുക, കഴിയുക, തീ
രുക എന്നീ അകൎമ്മക സഹായക്രിയകൾ ക്രിയാൎത്ഥകാലാദികളെ
വികാരപ്പെടുത്തുവാൻ പ്രയോഗിച്ചു വരുന്നു (സകൎമ്മകങ്ങളിൽ
ഇടുക പോലെ‌) ഇവറ്റിൻ വിവരം ആവിതു.

1. ഇരിക്ക (ഇരുന്നു) "TO SIT, ABIDE, BE STATIONARY".

737. ഇരിക്കൽ ഇരിപ്പു അചലതകളെ കുറിക്കുന്ന "ഇരിക്ക"
എന്ന സഹായക്രിയയുടെ അൎത്ഥങ്ങൾ ഏവ എന്നാൽ:

1. TO FORM PERFECTS (WITH ITS PRESENT TENSE).

വൎത്തമാനം ഭൂതത്തോടു ചേൎന്നാൽ പൂൎണ്ണഭൂതം ഉളവാം [ഭാവി
യോ: ഞാൻ പറഞ്ഞിരിക്കുമ്പോൾ when I was speaking=Imperfect Progressive
form].

a.) ഉ-ം പണ്ടു നീ ബാലിയെ കണ്ടല്ലോ ഇരിക്കുന്നു (കേ. രാ.) നിന്മഹിമകൾ
എല്ലാം ഞാനറിഞ്ഞിരിക്കുന്നു (ഭാര.=അറിയുന്നു‌). എഴുതിയിരിക്കുന്നു (=എഴുതി
തീൎന്ന പ്രകാരം കാണാം‌) ഞാൻ ചെയ്തിരിക്കുന്നു (=ഫലാഫലങ്ങളാൽ
ചെയ്തു കഴിഞ്ഞതു വിളങ്ങുന്നു I have done).

b.) കൎമ്മണിപ്രയോഗത്തെ 642, b കാണ്ക.

c.) ഭൂതത്തോടു വിധി പ്രയോഗിച്ചാൽ നിരന്തരത്വം കു
റിക്കും.

ഉ-ം കണ്ണിൽ പുറമേ എഴുതി ഇരിക്ക (വൈ. ശാ.) വിശേഷിച്ചു കൊണ്ടി
രിക്ക 725, 2 കൊള്ളാം.


40*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/327&oldid=182462" എന്ന താളിൽനിന്ന് ശേഖരിച്ചത്