താൾ:CiXIV68a.pdf/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 307 —

ഉ-ം എടുത്തോളു (ഭാര.) വെച്ചോണ്ടു തിന്മാനും പാടില്ല (പഴ.) പോയ്കോ (ഗ്രാ
മ്യം=723. begone=betake yourself hence) വന്നോ=വന്നുകൊൾ്ക. ചെയ്തോളേണ്ടു
(=ദയ ഉണ്ടായിട്ടു ചെയ്യേണമേ.)

2. അല്ലായ്കിൽ ഉം അവ്യയത്താൽ തന്നേ (839. കാണ്ക).

ഉ-ം ദേഷ്യപ്പെട്ടും കൊണ്ടു പോയി=ദ്വേഷ്യത്തോടും പോയി അവ
നോടു സംഭാഷിച്ചുംകൊണ്ടു അകമ്പുക്കു (നട. 10, 27 talking with him, he went in)

അൎത്ഥവികാരം വരായ്വാൻ ഉം വേണ്ടിവരും.

ഉ-ം ദ്വേഷ്യപ്പെട്ടു കൊണ്ടുപോയി=ദ്വേഷ്യത്തോടേ കൊണ്ടുപോയി.

2. ഇടുക-(ഇട്ടു) "TO PUT".

"To put" renders an action more determinate, first by changing
Neuter Verbs into Actives, then chiefly by strengthening the Past Tense,
so as to show that a fact is closed, in the Adverbial ഇട്ടു.

727. "ഇടുക" (408. 678 കാണ്ക):

a.) അകൎമ്മകങ്ങളെ സകൎമ്മകങ്ങളാക്കി തീൎക്കുന്നു.

ഉ-ം ആറീടുക=ആറ്റുക (=ആറി+ഇടുക‌).

b.) മുൻവിനയെച്ചമായ "ഇട്ടു" ഭൂതകാലത്തിന്നു വിശേഷി
ച്ചു കേമം വരുത്തി ക്രിയാസമാപ്തിയെ അറിയിക്കുന്നു. എങ്ങിനെ
എന്നാൽ:

1. FORMING PERFECTS AND PLUPERFECTS.

728. ഭൂതമായ "ഇട്ടു" എന്നത് ഉണ്ടു ഇല്ല ഇത്യാദികൾക്കു
മുൻനിന്നാൽ പൂൎണ്ണഭൂതവും ഭൂതഭൂതവും ജനിക്കുന്നു. [സാധാര
ണഭൂതം ഒന്നാം ഭൂതം എന്നും, പൂ. ഭൂ. രണ്ടാം ഭൂ. എന്നും, ഭൂ. ഭൂ.
മൂന്നാം ഭൂ. എന്നും വിളിക്കാം].

ഉ-ം വന്നിട്ടുണ്ടു (has come പൂ. ഭൂ.); വന്നിട്ടുണ്ടായിരുന്നു (had come ഭൂ. ഭൂ.)
കണ്ടിട്ടുണ്ടായിരിക്കും (may have seen) പോയിട്ടില്ല (I have not gone).

2. MARKING PRECEDENCE OF TIME.

കാലത്തിൽ മുമ്പു സൂചിപ്പിക്കുന്നു. 575.

ഉ-ം നമ്മെ അറകുലക്കുത്തീട്ടു മാപാപി എങ്ങേനും പോയിക്കൊണ്ടാൻ (കൃ. ഗാ.
the rogue, having stabbed us, ran away). നമ്മെ എറിഞ്ഞു കളഞ്ഞിട്ടു ചെമ്മേ നട
പ്പോളം ധീരനോ താൻ? (കൃ. ഗാ. so bold as to leave us in the lurch and go?)
കിടന്നിട്ടു അരനാഴിക ആകുന്നതിന്നു മുമ്പേ (before he had been lying twelve minutes,


39*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/319&oldid=182454" എന്ന താളിൽനിന്ന് ശേഖരിച്ചത്