താൾ:CiXIV68a.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 302 —

ഉ-ം അപേക്ഷിക്ക, ഉപേക്ഷിക്ക, നിരീക്ഷിക്ക, പരീക്ഷിക്ക, പ്രതീക്ഷിക്ക.
വീക്ഷിക്ക, സമീക്ഷിക്ക മുതലായവ "ഈക്ഷ്" സംസ്കൃതധാതുവോടും,

Abstain, contain, detain, entertain, obtain, pertain, retain, sustain എന്നവ
teneo എന്ന ലതീന ക്രിയകളോടും.

Analogize, apologize, epilogize, catalogize, prologize, syllogize എന്നവ ഗ്രേ
ക്കയിലെ ieg എന്നതിനോടും.

Arise, betake, forbid, foretell, mislead, overturn, outshine, undo എന്നിവ
ഓരോ അംഗ്ലൊസഹ്സക്രിയകളോടും സമാസിച്ചു വന്ന ഉപസൎഗ്ഗ
ങ്ങൾ.

മലയായ്മയിൽ ൟ അധികാരം ഇല്ലെങ്കിലും ഓരോക്രിയെക്കു
സഹായിച്ചു മറ്റൊന്നു ചേൎക്കാം.

ഉ-ം വന്നു ചേരുക=ആഗമിക്ക, adveneo, arrive; വിസ്തരിച്ചു നോക്ക=പരീ
ക്ഷിക്ക, examine; തോല്പിച്ചുകളക=പരാഭവിക്ക; overcome മുതലായവ

4. ചില ഇംഗ്ലിഷ് ക്രിയാപദങ്ങൾ്ക്കു പിൻനിന്നു ഉറ്റുചേ
രുന്ന അവ്യയങ്ങളുടെ അൎത്ഥത്തെ സഹായക്രിയകളാലും സാ
ധിക്കും.

ഉ-ം ആട്ടികളക to turn out a person etc.; കൊടുത്തു പോക to give away a
thing etc. മുതലായവ.

721. ൟ സഹായക്രിയകളുടെ വേറെ ഉദ്യോഗം ആവിതു:

1. കാലപൂരണവികല്പാദികളെ വരുത്തുക.

ഉ-ം ചെയ്തിട്ടുണ്ടു 728. 737. 738. 744 മുതലായവ നോക്ക.

2. അകൎമ്മകങ്ങളെ സകൎമ്മകങ്ങളാക്കി തീൎക്ക.

ഉ-ം വീണ്ടു കൊൾ്ക=വിടുവിക്ക 723 മുതലായവ.

3. പടുവിനാൎത്ഥത്തെ കൊടുക്ക.

ഉ-ം ചിന്നിപോക=ചിന്നപ്പെടുക 744, d. മുതലായവ.

4. ക്രിയാനിരന്തരത്വത്തെ ഉളവാക്ക.

ഉ-ം ചെയ്തുകൊണ്ടിരിക്ക 725 മുതലായവ.

5. പലപ്രകാരത്തിൽ അൎത്ഥപൂരണവികാരങ്ങളെ വികല്പിച്ചു
വരുത്തുക. മലയാളഭാഷാവൈഭവം നന്നായി തെളിയേണ്ടതിന്നു
ദൃഷ്ടാന്തമായി "ചെയ്തു മുൻവിനയെച്ചത്തോടു സമാസിക്കുന്ന
സഹായക്രിയകളെ കാണിപ്പാൻ തുനിയുന്നു:

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/314&oldid=182449" എന്ന താളിൽനിന്ന് ശേഖരിച്ചത്