താൾ:CiXIV68a.pdf/306

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 294 —

714. രണ്ടു നാമങ്ങൾ്ക്കല്ല രണ്ടു വാചകങ്ങൾ്ക്കു ഉപമാനം നട
ക്കേണ്ടുകിൽ "എന്ന പോലെ" 700 എന്നതും സാധാരണ ഉപ
മാനവാചിയത്രേ.

1. ഉ-ം ദൎപ്പേണ കൊന്നാനവരെ ദുരാത്മാസൎപ്പാരി സൎപ്പങ്ങളെ എന്ന പോലെ
[കൃ. ഗാ. the tyrant killed them, as the Ichneumon (does) the snakes=സൎപ്പ
ങ്ങളെ കൊല്ലും പോലെ, ചെയ്യുമ്പോലെ—]. പണ്ടുതാൻ വാമനൻ എന്ന
പോലെ (കൃ. ഗാ. പൂൎവ്വവാചകം ഊഹിക്കേണ്ടു. as he formerly did in the
shape of V.) ഇതു ശുദ്ധക്രിയോപമാനം.

ഷഷ്ഠി ഒഴിഞ്ഞുള്ള വിഭക്തികൾ്ക്കു "എന്ന പോലെ" പറ്റും:
കത്തിയാൽ എന്നപോലെ, മലയിൽനിന്നു എന്നപോലെ, വീട്ടിൽ എന്നപോലെ, കാട്ടി
ലേക്കു എന്നപോലെ, വെയിലത്തു എന്ന പോലെ ഇത്യാദി.

2. But പോലെ itself is sufficient in many expressions ആകിലും
തനിച്ച "പോലെ" പല വാചകങ്ങൾ്ക്കു മതി. പഴഞ്ചൊൽ മുത
ലായ സംക്ഷിപ്തവദനത്തിൽ ഉത്തരവാചകമേ കാണാം. പ്രഥ
മയോടു:

a.) Nominative. ഉ-ം വെള്ളം കണ്ട പോത്തു പോലെ (പഴ.) പൂകി മേഘ
ത്തിന്നുള്ളിൽ നൽതിങ്കൾ പോലെ (കൃ. ഗാ.=പൂകുംപോലെ 715, 4.) ഹംസങ്ങൾ
ചാരത്തു കാകൻ പോലെ (കൃ. ഗാ. his approaching them was like the crow follow–
ing the swans=ചെല്ലും പോലെ). എള്ളിൽ എണ്ണ പോലെ-മുകു.=എള്ളിൽ
എണ്ണ ഉള്ളിലുള്ളതു പോലെ-മുകു. God is in the world as the oil in the Sesam=
ഇരിക്കും പോലെ).

ഗുപ്തസപ്തമി: വീരാടപുരം പോലെ വേണ്ടും പദാൎത്ഥങ്ങൾ ൟ പുരത്തിൽ
(=കോഴിക്കോട്ടിൽ) ആയ്വന്നു (കേ. ഉ. പുരത്തിൽ എന്ന പോലെ).

b.) Accusative. ദ്വിതീയയോടു നിന്നാൽ സകൎമ്മകങ്ങളാലുള്ള
ത് ന്യായം തന്നെ. ഉ-ം അവനെ ഉണൎത്തിനാർ ദശരഥനെപ്പോലവേ (കേ. ഉ.=
ഉണൎത്തിയതു പോലെ as they formerly did D.) സ്വമാതാവെ പോലവേ—
നിന്നെ പരിശുശ്രൂഷിച്ചാൻ (കേ. രാ.) ൟരണ്ടു ദ്വിതീയ കാണും.

അകൎമ്മകങ്ങൾ ഉണ്ടായിട്ടും രണ്ടു ചതുൎത്ഥികൾ്ക്കു പകരം ഒന്നു
ചതുൎത്ഥിയും മറ്റേതു ദ്വിതീയയും ആയാൽ കനത്ത അദ്ധ്യാരോ
പം ഭവിച്ചു.

ഉ-ം ബാലകന്മാരെ പോലേ ചാപല്യം ഉണ്ടായ്‌വരും [വേ. ച. a flickleness like
(that of) boys comes over old men=ബാലന്മാൎക്കു ചാപല്യം ഉണ്ടാകുന്നത്

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/306&oldid=182441" എന്ന താളിൽനിന്ന് ശേഖരിച്ചത്