താൾ:CiXIV68a.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 283 —

pose of) അരുതെന്മാനരുൾ ചെയ്തു (ഭാര.) വീണു പോകയില്ല എന്മാനില്ല, കൊല്ലും എന്മാനുമില്ല (കേ. രാ.) ആചാരമല്ലെന്മാൻ എന്തു മൂലം (കൃ. ഗാ.) രണ്ടു ക്ഷേത്രങ്ങളും തുല്യാകാരങ്ങൾ എന്മാൻ ഹേതുവാകുന്നതു (ഗണി reason, why both figures are equal) ചെയ്യേണം എന്മാനില്ല (it does not follow, that you must do it).

4. നടുവിനയെച്ചം THE INFINITIVES.

697. The old Infinitive forms many Adverbs നടുവിനയെച്ചത്തിൻ്റെ പഴയ രൂപമായ "എന, എനേ, അനേ, അനവേ (കൎണ്ണാടകത്തിൽ അൻ=എൻ) പിൻവിനയെച്ചത്തിലും അധികം നടപ്പു; അതിനാൽ (324) ചിക്കെന, വട്ടന, പൊടുങ്ങന, പൊടുന്നനവേ മുതലായ അവ്യയങ്ങൾ ഉണ്ടാകുന്നു.

And is used in southern parts with the Past Tense to express a Pluperfect Conjunctive തെക്കിൽ ഒരനുഭവം ജനിക്കുന്നതാവിതു (അനുമാനഭൂതഭൂതം):

വന്നേനേ=വർികയായിരുന്നു (650, 2. would have come) അവൻ ഇപ്പോൾ ഉണ്ടെങ്കിൽ തല പോയേനേ (would have forfeited his head).

വടഗ്രാമ്യം: ഞാൻ പറഞ്ഞിനായിരുന്നു=പറഞ്ഞേനേ.

5. പേരെച്ചങ്ങൾ THE RELATIVE PARTICIPLES.

a. ഭൂതത്തിൻ്റെ പേരെച്ചം

THE RELATIVE PAST PARTICIPLE.


1. THE SIMPLE RELATIVE PAST PARTICIPLE IS NOT VERY COMMON.

698. ഭൂതത്തിൻ്റെ പേരെച്ചം ഏറ നടപ്പല്ല (364.) ഉ-ം എന്ന ഭേദം (the difference, which consists on) കണ്ടില്ലെന്ന ഭാവം; മക്കൾ എന്ന കൂറുകൊണ്ടല്ലി (ഭാര. by mere partiality for the sons). കാനനം പൂകെന്ന കാൎയ്യം ദുൎബ്ബലന്മാരുടെ പക്ഷം (ഭാര. the idea of exiling yourself is). ഞാൻ എന്ന ഭാവം (=അഹംഭാവം). ഓം എന്ന ശബ്ദം (=ഓങ്കാരം ഝങ്കാരം=ഝം എന്ന ഒച്ച). വാരണനെന്ന മുഖൻ [ഷഷ്ഠി പോലെ. ഏക. മാ=വാരണമുഖൻ (രാമ.)]

"ഒരു" എന്നതു നിരൎത്ഥമായി ചേരും 390, 3 കാണാം.)

ഉ-ം അതിതെന്നോരോ ഭേദം (കൈ. ന.) കേട്ടതില്ലേതുമേ എന്നൊരു ഭാവത്തെ കാട്ടി (കൃ. ഗാ.) ദേവകളാൽ മരിയായ്കെന്നൊരു വരം (ഉ. രാ.) സുഭഗ താൻ എന്നൊരഭിമാനം (കേ. ര. her fancying herself very beloved).

36*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/295&oldid=182430" എന്ന താളിൽനിന്ന് ശേഖരിച്ചത്