താൾ:CiXIV68a.pdf/290

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 278 —

1. അങ്ങനെ തന്നെ ഉണൎത്തിച്ചു അഥവാ അപ്രകാരം ഉണൎത്തിച്ചു (കീഴാർ മേലാരൊടു സംസാരിച്ചതു കുറിപ്പാൻ). എന്നു ചില ഗ്രന്ഥങ്ങളിൽ ഉണ്ടു.

2. ഇ 355.

3. ഇങ്ങനെ 355.

4. ഇതി കേട്ടുടൻ. ഇത്യാദി, ഇത്യാദികൾ 360.

5. ഇത്തരം 360, 1.

6. ഇത്ഥം പറഞ്ഞപ്പോൾ (നള.)

7. ഇപ്രകാരം, ഇപ്രകാരങ്ങൾ പറഞ്ഞൊരനന്തരം (ഭാര.)

8. ഇവ്വണ്ണം: പിറക്കെണം അരുളപ്പാടീവണ്ണം അരുളി ചെയ്തു (ഭാര. he ordered that (gods) must be born men). "എന്നു" കൂട്ടീട്ടും കൂടാതെയും നീണ്ട കഥനത്തെ കലാശിക്കും.

9. എന്നേവം മുറികൊടുത്തു (വ്യാ. മാ=ചീട്ടു) 686.

10. ഏവം: പുത്രീമദം കേട്ടു (നള.) ശ്രേണമാൻ എന്നവനും അഭിരൂപനും (ഇത്യാദി) ബ്രഹ്മനാമാവും ഏവം എട്ടുഭൂപാലന്മാർ(ഭാര.)

11. പ്രകാരം: ഒരു സിദ്ധൻ വന്നു " . . . . . . . . . " എന്നു പറഞ്ഞപ്രകാരം സ്വപ്നം കണ്ടു (പ്രകാരം=എന്നു.) I dreamed as if a saint came and said (360, 1—6 കാണ്ക.)

i.) എന്നു stands also without Verbs of saying or thinking, where an action is described by the speaker as characterizing itself by outward signs (the action is made to speak) or as being the view of another. (It states the reason, why an action takes place).

690. [ചൊല്ലുക തോന്നുകാദിക്രിയകളോടല്ലാതെ 682. 683.] നാനാബാഹ്യലക്ഷണങ്ങളാൽ (അഭിനയത്താൽ) വിളങ്ങുന്നപ്രകാരം താൻ, അന്യൻ്റെ ഭാവതല്പരത്വങ്ങൾ ഉള്ളപ്രകാരം താൻ കഥിക്കുന്നവൻ ഓരൊ ക്രിയ വൎണ്ണിക്കുമ്പോഴും "എന്നു" എന്നുള്ളത് ഏതു ക്രിയെക്കും ചേരും. ഇതു ഒരുവക അദ്ധ്യാരോപം എന്നും [685 ആമതിലേ നിനെച്ചു, ഭാവിച്ചു മുതലായ ക്രിയകൾ തള്ളിയതിനാൽ], ഗുപ്തക്രിയാനാമാന്വയം എന്നും (കൊല്ലുക എന്നു=കൊല്ലേണ്ടതിന്നു) അവസ്ഥാക്രിയാരൂപം എന്നും പറയാം ൟ പ്രയോഗം "എന്നുക" എന്നതിൻ മുറ്റുവിനപ്രയോഗത്തോടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/290&oldid=182425" എന്ന താളിൽനിന്ന് ശേഖരിച്ചത്