താൾ:CiXIV68a.pdf/291

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 279 —

അടുത്തത് 681. "എന്നു" അഭിപ്രായവാചിയായി പോരാ എന്നിട്ടു തെക്കർ "എന്നു വെച്ചു" എന്നതു നടപ്പാക്കിയത് (730.). നടുവിനയെച്ചം, വിധി, ഭാവിരൂപങ്ങൾക്കും അല്ല, തന്നേ, അത്രേ, അതു, ഇതു മുതലായവറ്റിന്നും പിന്നിൽ നില്ക്ക പ്രിയം. ["കൊല്ലുക എന്നു"=അഭിപ്രായം; "എന്നു അടുത്തു" എന്നല്ല വായിക്കേണ്ടത്.]

ഉ-ം കൊല്ലുക എന്നടുത്തപ്പോൾ (when they came (showing by their gestures, features etc, that they meant) to kill=കൊല്ലുക എന്നു നിനേച്ചു ഭാവിച്ചു കൊണ്ടു, കൊല്ലുന്നതിനു, കൊല്ലുവാനായി അടുത്തപ്പോൾ) കൊല്ലെണം എന്നു കൊത്തീട്ടില്ല (പോലീ. കൊല്ലേണ്ടതിനു not with the wish). ചെയ്‌വേൻ എന്നൊരുമ്പെട്ടാൻ (ഭാര. അൎത്ഥാൽ എന്നു പറഞ്ഞു=ചെയ്യെണ്ടതിന്നു.) ശപിച്ചാൽ തപഃഫലം പോകം എന്നു ക്ഷമിച്ചിതു (കേ. രാ. we suffered quietly lest by cursing we loose etc. ഇഷ്ടം ലഭിക്കും എന്നാശ്വസിച്ചു (നള.=ലഭിക്കയാൽ, ഇഷ്ടലബ്ധയിൽ.). പോക നാം എന്നു പുറപ്പെട്ടു നാന്മുഖൻ (പ്രഹ്ലാ. ച.) ഇരിക്കയെന്നു രാമൻ്റെ ചൊല്ലിനാൽ ഇരുന്നു (കേ. രാ.) അങ്ങനെ തന്നെ എന്നങ്ങിരുന്നാർ; അധൎമ്മം എന്നു ഞാൻ അടങ്ങി (കേ. രാ.). ആവതല്ല എന്നൊഴിഞ്ഞിടും (=ആവതല്ലായ്കയാൽ, ആവതല്ലാഞ്ഞിട്ടു he will desist seeing the hopeless) പോം ഇനി കനം എന്നു ഭൂമി തെളിയുന്നു (ഭാര. from the hope that) അശ്വഹൎത്താവിതെന്നു കൊല്ലുവാൻ തുനിഞ്ഞാർ (കേ. രാ.) (ഇട്ടു 694 ഉപ.) പരകഥനം 685 കാണ്ക.

ഇങ്ങനെ അഭിപ്രായവാചീപ്രയോഗം ("എന്തിന്നു" എന്ന ചോദ്യത്തിന്നു.)

691. ഇതിനെ വിശേഷിച്ചു പിഞ്ചെല്ലുന്നവ-ഉ-ം

1. ആക: ഇല്ല പൊറുതി എന്നാകയാൽ-(എന്നല്ല 780 കാണ്ക.) (ആയാക 666. ഉപ.)
2. ആക്ക: ഔവ്വണ്ണം അല്ലെന്നാക്കുവാൻ ആളാർ? (രാമ.) ലോകത്തിൽ നല്ലൂ ഭൂതലം എന്നാക്കിനാൻ (ഭാര. he made this world to appear the best of worlds). അവൻ വാൎത്തകൾ പഫബഭമയെന്നാക്കി (കൃ. ഗാ.) അംബുധി ഇല്ലെന്നതാക്കുവൻ; എന്നെ പക്ഷവാദി എന്നാക്കി (പ. ത. declared me to be a friend of the enemy) മേഷത്തിനെ പട്ടി എന്നാക്കി തീൎത്തു (പ. ത. made a dog out of a sheep 665) 693 ഉപ. ആയാക്ക 666 ഉപ.
"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/291&oldid=182426" എന്ന താളിൽനിന്ന് ശേഖരിച്ചത്