താൾ:CiXIV68a.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 277 —

5. With Infinitives കകാരാന്തമുള്ള ക്രിയാനാമത്തോടും 612.

6. With Verbal Nouns മലയാളസംസ്കൃതക്രിയാനാമങ്ങളോടും.

വിവാദിപ്പതു കേട്ടു (582, a.) വരും നിൎണ്ണയം (405.) എന്തറിവു (കൃ. ഗാ. 684, 2 ഉപ. 405. 659, കാണ്ക. ഇല്ല സംശയം 9.) വിശേഷിച്ചു നപുംസകത്തിൻ ചതുൎത്ഥിപ്രയോഗത്തിൽ (690 ഉപ.) കൊല്ലുന്നതിനു, കൊല്ലേണ്ടതിനു.

7. With Conditionals സംഭവനകളോടും 627. അതെപ്പേരും-ഓൎക്കിൽ-പ്രജകൾ സഹിക്കെണം (ഭാര. all that, believe me, subjects must endure).

8. With first Concessives ഒന്നാം അനുവാദകത്തോടും 634. (രണ്ടുപ്രഥമകൾ).

നിങ്ങൾ മമ പിതാക്കന്മാർ അറിഞ്ഞാലും; ചെയ്താർ അറിഞ്ഞാലും; ചെയ്തറിഞ്ഞാലും (ഭാര.) അവഞ്ഞാൻ അറിഞ്ഞാലും (ചാണ. know it's I) വെണ്ണ കൊതിക്കയില്ലെന്നും (=എന്നെന്നേക്കും) ഞാൻ നിൎണ്ണയിച്ചാലും (കൃ. ഗാ. believe me I never lust after butter).

തസ്യാന്തരേന്യസ്തത്തിലും കാണാം 864.

9. With deficient Vebs. "അല്ല, ഇല്ല" എന്നവറ്റോടു "ആം" ഭാവിയും നിൎണ്ണയാദികളും ചേൎന്നാൽ.

ഞാൻ എന്നുമേ പൂകുന്നോനല്ല ചൊല്ലാം (കൃ. ഗാ. I may promise I shall never enter) മറ്റൊന്നും ചിന്തിച്ചിട്ടല്ല ചൊല്ലാം (കൃ. ഗാ. I can truly say I had no other intention) അതിനില്ലൊരു സംശയം (ചാണ. സൂ. 684. ഉപ. 6. കാൺ.)

10. With Verbs of thinking തോന്നാദികളോടുള്ള ദ്വിതീയപ്രയോഗം ഉപമാനാൎത്ഥത്തിൽ (പാട്ടിൽ ദുൎല്ലഭം)

നിന്നെ കാണ്കയാൽ എന്നുടെ കാന്തനെ തോന്നുന്നു മാനസേ (നള. I might think you are my bridegroom) അവൾ സ്വഭാവം-അംഭസിനെപ്പോലെ ബോധിച്ചിരിക്കുന്നു (നള.) (കൎമ്മപ്രയോഗം 685 കാണ്ക.)

11. അവധാരണാൎത്ഥമുള്ള ഏകാരത്തോടും.

മാലാ തൻമേനിയേ തോന്നുന്നൂതേ (ദ്വി); തിങ്കൾ തൻ പൈതലേ തോന്നുന്നൂതേ (ദ്വി); കുറ്റമേ ചൊല്ലുവോർ (കൃ. ഗാ.) 685 കാണ്ക.

h.) Its Equivalents.

689. "എന്നു" മുൻവിനയെച്ചത്തിന്നു പകരമായി നടപ്പാകുന്ന പ്രതിസംജ്ഞകളും അവ്യയങ്ങളും താഴെ പറയുന്നു. ആയവ (എന്നു, എന്നിതി) കൊണ്ടു നീണ്ട കഥാസമൎപ്പണം സാധിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/289&oldid=182424" എന്ന താളിൽനിന്ന് ശേഖരിച്ചത്