താൾ:CiXIV68a.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 275 —

ന്നൊക്കയും (വേണ്ടും പ്രകാരം) പറഞ്ഞു (=എന്നു പലതും പറഞ്ഞു; എന്നേവമാദിയായി ചൊല്ലി; എന്നു തുടങ്ങിയുള്ളോരോരൊ വാക്കുകൾ. കേ. രാ.) മുമ്പെ പറഞ്ഞു നീ ഇല്ലെന്നതു തന്നെ പിന്നേ പറഞ്ഞതുണ്ടെന്നുമതെന്തെടോ (ചാണ. first you said no, how do you now come to say yes?) "എന്നു" സംഖ്യാവാചി 356 കാണ്ക.

f.) To avoid stiffness and monotony in a dialogue എന്നു may be left out and substitutes used.

687. കഥാപ്രസംഗത്തിൽ എന്നു ഇത്യാവൎത്തനത്താൽ ശ്രാവ്യത കുറഞ്ഞു പോകും.

ഉ-ം അവൾ " . . . . . . . " എന്നു ചോദിച്ചു, അതിന്നു അവൻ " . . . . . . . " എന്നു അവളോടു പറഞ്ഞു. അവൾ " . . . . . . " എന്നു പറഞ്ഞു. അവൻ " . . . . . . " എന്നു പറഞ്ഞു; " . . . . . . " എന്ന് അവൾ ചോദിച്ച ശേഷം അവൻ " . . . . . ." എന്നു പറഞ്ഞതിന്നു അവൾ " . . . . . . " എന്നു അവൾ പറഞ്ഞു.

ആകയാൽ "എന്നു" ചിലപ്പോൾ തള്ളി കളകയും, എന്നു പറഞ്ഞപ്പോൾ, എന്നു ചൊന്നാറെ, എന്നും പറഞ്ഞിട്ടും, എന്നിട്ടും, എന്നു കേട്ടാറെ, എന്നപ്പോൾ (ഭാര. 700.) എന്നാറെ 700. മുതലായവറ്റാൽ വചിക്കുന്നവരെ കുറിക്കയും ചെയ്യും.

ഉ-ം എന്തെടോ ദുൎമ്മോഹം എന്നു ജനനിയും എന്തെങ്കിലും ഭൈമി എന്നു സുദേവനും തമ്മിൽ കുറഞ്ഞോന്നു തൎക്കിച്ചു (നള. for a while they disputed, the queen mother saying: a what mistake! S. saying: if anything she is Damayanti). എന്നവൾ വചിച്ചപ്പോൾ [അവൻ] ഏകിനാൻ—പറഞ്ഞു കേട്ടപ്പോൾ [അവൾ] പറഞ്ഞു-എന്നു പറഞ്ഞതു കേട്ടു ഭൂപതി—എന്നവൻ പറഞ്ഞിട്ടും പറഞ്ഞു ഭൎത്താവോടു എന്നാൾ.

ഓരോവിശേഷങ്ങൾ ചോദിച്ചു പാണ്ഡവന്മാർ "എവിടെനിന്നു വന്നു താൻ പോകുന്നതും എവിടെക്കെന്നും പറഞ്ഞീടേണം" എന്നു കേട്ടു "പാഞ്ചാലപുരത്തിങ്കൽ ഉണ്ടുപോൽ സ്വയംവരം വാഞ്ചിതമായതെല്ലാം കിട്ടും നമുക്കു" "ആൎക്കു പെണ്ണിനെ കൊടുക്കുന്നതെന്നുണ്ടോ കേട്ടു" എന്നതു കേട്ടു ചൊന്നാൻ " . . . . . . . " (ഭാര.) ചോരൻ അവരോടു " . . . . . . . " എന്നതു കേട്ടിട്ടു പറഞ്ഞു " . . . . . . . " കള്ളനും ചൊല്ലിന്നാൻ " . . . . . . . " എന്നിങ്ങിനെ കള്ളൻ്റെ വാക്കു കേട്ടു (വേ. ച.)

g.) എന്നു falls out:

688. എന്നു ലോപിച്ചു പോകുന്നത് വിശേഷിച്ചു ചൊല്ലുക തോന്നുകാദിക്രിയാന്വയത്തിൽ.

1. In quick changes of the persons and in Poetry to mark emotion ത്വരിതമായ കഥനത്തിൽ.

35*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/287&oldid=182422" എന്ന താളിൽനിന്ന് ശേഖരിച്ചത്