താൾ:CiXIV68a.pdf/286

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 274 —

d.) It is found in the (oblique) indirect form of relation.

685. പരകഥനത്തിലും ഉപയോഗിക്കും. (ഒന്നുകിൽ പരൻ്റെ ചിന്താദികളെ താൻ ആകട്ടേ അല്ലായ്കിൽ നിജ ചിന്താദികളെ പരനേ പോലെ ആകട്ടേ അറിയിക്ക).

ഉ-ം . . . നിന്നെ കൊണ്ടുപോകട്ടേ എന്നു വിചാരിച്ചു കഴുത തനിക്കുപകാരം ചെയ്തു എന്നു നിശ്ചയിച്ചു (പ. ത.) അപ്പോൾ ഞാൻ പണക്കാരൻ എന്നറിഞ്ഞാൽ വിവാഹം ചെയ്യേണ്ടതിന്നു വല്ലവരും പെണ്ണിനെ തരും ( . . . knowing, that I am a person of property).

To this may be added the cases, where the Subject of the dependant member is added as Accusative to the Verb of declaration. ആശ്രിതവാചകത്തിലേ കൎത്താവു അറികാദിക്രിയകളോടു ദ്വിതീയയിൽ ചേരുന്ന നടപ്പിനെ ഇവിടെ കൊള്ളിക്കാം. (688, 10. 11.-579 കാണ്ക).

ഉ-ം രാഘവൻപത്നി എന്നെന്നെ അറികെടോ (കേ. രാ. know I am S. R's wife=ഞാൻ . . . ആകുന്നു എന്നു നീ അറിയേണം=that അന്ധൻ എന്നെന്നെ നീ കല്പിച്ചു (ഭാര. you called me bind) ആ സംഖ്യയെ ഋണമായിരിപ്പോന്നെന്നറിയേണം (ഗണി. know, that that sum is debt) എന്നെ നീ കള്ളൻ എന്നു കരുതായ്ക (ശി. പു. do not take me for a rogue).

e.) എന്നു must be repeated, when two or more sentences are subordinate to the Verb of saying or thinking.

686. എത്രവാചകങ്ങൾ അറിയിക്കാദിക്രിയകളെ ആശ്രയിച്ചാലും അത്ര പ്രാവശ്യം "എന്നു" ആവൎത്തിക്കേണ്ടതു.

ഉ-ം നന്മ ഇന്നതെന്നും തിന്മ ഇന്നതെന്നും അറിയിച്ചു (he taught, what good and evil are).

സൂത്രലംഘി 688, 1.

This എന്നും is often treated as a Noun and stands co-ordinate with other Nouns. (എന്നു) എന്നും പലപ്പോഴും നാമമായി (=എന്നതും) അനേകകൎത്താക്കളോടു സമാനാധികരണത്തിൽ നില്ക്കുന്നു. (681. c. ഉപ.)

ഉ-ം രാമൻ കുപ്പിച്ചവളേ എന്നും ഉണ്ടാം (കേ. രാ. and it will be said). സേവകന്മാൎക്കുള്ളത് എന്നും ഇല്ലാതെയാം (the thought even, it belongs not to me, but to my servants vanishes). ജീവനും ആത്മവെന്നും ചൊല്ലുന്നത് ഒന്നു തന്നേ (ചിന്ത.) പുത്രൻ എന്നും മിത്രം എന്നും ഉത്തമന്മാർ എന്നതും നിനവില്ല. എന്നും മറ്റും ഏറിയൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/286&oldid=182421" എന്ന താളിൽനിന്ന് ശേഖരിച്ചത്