താൾ:CiXIV68a.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 271 —

ഉ-ം പതിനായിരം കാലാൾ — പതിനായിരം തേരും പതീതമാക്കീടുവൻ; (I shall daily prostrate 10,000 footsoldiers etc.) അസുരാദികളെ നഷ്ടമാക്കി (ഭാര.) അഗ്നിയിൽ മഗ്നനായി ശരീരം ഭഗ്ദ്ധമാക്കി (കേ. രാ.)

"ആക" എന്നതും കൊള്ളാം.

എവിടെക്കിന്നു യാതനായീടുന്നു (ഭാര=യാത്രയാക) ആഗതനായി (പ. ത.) 650, 1 കാണ്ക.


IX. ഊനക്രിയകളായ THE DEFECTIVE VERBS.

എന്നുക, കാണുക, പോലുക.

A. എന്നുക (312, 1.)

It is (with ആക) the great resource for supplying Conjunctions. If ആക signifies "to be that" എന്നുക conveys the same idea in the humbler form "to appear thus, sound thus, be said to be so"

680. എന്നുക (എൻക) ആക എന്നതുമായി മലയാളത്തിൽ മുഖ്യമായ സന്ധിവാചികളെ ഏകുന്നു — ആക എന്നതു തദ്വിധത്തെയും കഴിവിനെയും കുറിച്ചാൽ എൻക ഇത്യൎത്ഥമുള്ളത്—(=തഥാവിധം; തതസ്തി, തഥാസ്തി-ഉപ.)

1. IT WAS FORMERLY USED AS FINITE VERB, BUT LIVES AT PRESENT ONLY IN ITS PARTICIPLES, INFINITIVE AND SECONDARY FORMATIONS.

681. എന്നുക മുങ്കാലത്തിൽ മുറ്റുവിനയായി നടന്നു. ഉ-ം

a.) ഭൂതം എന്തിനെന്നാർ (പദ്യം they said: why?)നില്ക്കേണം എന്നു കേചിൽ (some said or meant: it must stand.) പോകുന്നേൻ എന്നാനവൻ (ഭാര.) ചൊല്ലെന്നാൾ (she said: tell പദ്യം) വേണം എന്നു കേചിൽ (വ്യ. മാ.)*)
b.) രണ്ടാം ഭാവി: മണ്ണെന്നെന്മൂ (കൈ. ന.)

c.) വിശേഷിച്ചു "എന്നു" വിവാദ കഥനത്തിൽ മുറ്റുവിനയത്രേ.

ഉ-ം ഇന്നവകാശം തരികെന്നു മൌൎയ്യനും—വന്നു നീ പോർചെയ്കയെന്നു മന്ത്രിന്ദ്രനും—എന്നിങ്ങനെ വിവാദിച്ചു നിന്നാർ (ചാണ. they disputed, M. saying

*) സൂചകം "ഇല്ലെന്നു, അല്ലെന്നു, ഉണ്ടെന്നു, വന്നെന്ന് മുതലായവ ഇവിടെ ചേൎക്കാം=" I said no=I say no—I have told you already, have you not heard it? why ask again? etc. no, I say" (ഗ്രാമ്യം)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/283&oldid=182418" എന്ന താളിൽനിന്ന് ശേഖരിച്ചത്