താൾ:CiXIV68a.pdf/282

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 270 —

അവൻ്റെ പുത്രനായി ജന്മം ചെയ്തേൻ. ദുഷ്കൎമ്മം ചിന്ത ചെയ്യാതെ (ഭാര.) അവനെ കനിഞ്ഞാശ്ലേഷം ചെയ്തു (ഭാര.)

നടുവിനയെച്ചങ്ങളോടും നില്ക്കും 616, 1. ഉ-ം ഉറക്കം ഇളെക്കയും വിശപ്പു പെരുക്കയും ഉറക്കെ നടക്കയും ചെയ്കയാൽ തളൎന്നു (ഭാര.) വില്ക്കയോ വാങ്ങുകയോ ചെയ്താൽ.

നടുവിനയെച്ചത്തിൽനിന്നു ദൂരപ്പെടുകിലും ആം. ഉ-ം. വിഷം കൊടുക്കയും ആലയം ചുടുകയും ദൈവത്തെ നിനയാതെ ചെയ്തീടും ദുഷ്ടൎക്ക എല്ലാം (വില്വ.)

In Poetry this compound Verb is dissolved and the Noun joined to ചെയ്ക may govern other Nouns in the Genitive or Dative. പദ്യത്തിൽ ആക്ക കൊണ്ടുള്ള സമാസക്രിയകളെ അഴിച്ചിട്ടു, "ചെയ്ക" എന്നതോടു ചേരുന്ന നാമം ഓരോ നാമങ്ങളെ ഷഷ്ഠി ചതുൎത്ഥികളിൽ അധികരിക്കും. (ഷ.) സോദരിതന്നുടെ തോഷത്തെ ചെയ്‌വാൻ (കൃ. ഗാ. to rejoice the sister=സോദരിയെ തോഷമാക്കുവാൻ) ദേവകിതൻകുല ചെയ്‌വതിനയി (കൃ. ഗാ.) ദാനവൻ്റെ വാരണം ചെയ്‌വാൻ (കൃ. ഗാ. to stop) (ച.) അഭിഷേകം ചന്ദ്രകേതുവിനു ചെയ്തു (ഉ. രാ.) ധൎമ്മത്തിൻ്റെ പാലനം ചെയ്‌വാൻ (ഭാഗ. ഷ.)

5 ധരിക്ക: കാളിയൻ്റെ മൂൎദ്ധാവിങ്കൽ പലവട്ടം നൃത്തം ധരിച്ചതു (വില്വ.)
6 വരുത്തുക (408)
7 വെക്ക (408) ഇവ തെളിവെച്ചു; ഇവ വേവു വെച്ചു (വൈ. ശാ.) സ്തുതിക്കയും വെച്ചിഴുക്കയും (ദേ. മാ.)

679. b. The Sanscrit Participle Passive is in Poetry sometimes found for the Verbal Nouns സംസ്കൃത കൃദന്തങ്ങൾ പദ്യത്തിൽ ചിലപ്പോൾ ക്രിയാനാമങ്ങൾക്ക് പകരം നില്ക്കും.

ഉ-ം അൎത്ഥം ദത്തം ചെയ്തു (ഹോര.-11 പണം ദാനം ചെയ്തു എന്നതിനു പകരം 703, d.) ചിത്തം ഭവാങ്കൽ ന്യസ്തം ചെയ്തു (=ന്യാസം, സന്ന്യാസം gave over his heart to God). ഇങ്ങനെ 678, 4ലിലും ഇവിടെയും കാണുന്നപ്രകാരം "ചെയ്ക" എന്നക്രിയ "ആക്ക" എന്നതിൻ്റെ സ്ഥാനത്തെ ആക്രമിച്ചു പോയത്.

The more appropriate ആക്ക, used thus with Participles, is rarely found എന്നാൽ "ആക്ക" കൊണ്ടുള്ള സമാസം ഉചിതമായാലും നന്ന ദുൎല്ലഭമായിട്ടേ കാണ്മൂ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/282&oldid=182417" എന്ന താളിൽനിന്ന് ശേഖരിച്ചത്