ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 269 —
VII. COMPOUND VERBS WITH ആക AND ആക്ക
(APPENDIX).
Other Verbs of a general meaning may supplant there auxiliaries.
677. അനുസൂചകം: "ആക, ആക്ക" എന്നിവ സമാസക്രിയകൾക്ക് കൊള്ളിക്കിലും സാധാരണാൎത്ഥ ക്രിയകളെ പകരം ചേൎക്കാറുണ്ടു (407 — 409. 643, d. 646 — 650 ഉപമേയം.)
1. "ആക" എന്നതിന്നു പകരം നില്പതു:
1. എടുക്ക: | കോളെടുക്ക. ഈ കൈ വേദന എടുക്കുന്നു. |
2. കൂടുക: (406,): | അടി കൂടി (=അടിച്ചു). |
3. കോലുക: | താപം കോലും (കൃ. ഗാ.) |
4. കൊള്ളുക: (722-726) | മനുജന്മാർ നയനങ്ങൾ കൊതി കൊള്ളും തിരുമേനി (കൃ. ഗാ.) മഞ്ചാടി നിറം കൊള്ളും വായി (കേ. രാ. red with) ഇഴുകൊണ്ടു (നള= ഇഴുകി). |
5. തുടങ്ങുക: (585, a. ഉപ.) | മുറ-മുറയിട്ടു-മുറാമുറയായി തുടങ്ങി (ഭാര.) കാമവൈരിയെസ്സേവ തുടങ്ങിനാർ (ശി. പു.) ഉറക്കം, വനവാസം തുടങ്ങി (ഭാര.) ലോഭം തുടങ്ങുന്ന (നള.) |
6. തുടരുക: | അസ്ത്രപ്രയോഗം തുടൎന്നു (ഭാര.) സ്വൈരമായുറക്കം തുടൎന്നാൻ (പ. ത.) |
7. തേടുക: | ക്രോധം തേടിനാൻ (ചാണ.) |
8. പൂണുക: | അവളിൽ മോദം പൂണ്ടാൻ. |
9. പെടുക: (638) | ദക്ഷിണകരത്തെ പിടിപ്പെട്ടാൻ (ഭാര.) |
10. വരിക: (407. 746.) | നിൎവ്വാണലാഭം കഴിവരാ; എൻ ആലോകനം സംഗതി വന്നുതേ (നള.) |
11. സംസ്കൃതത്തിൽ: | ഏകീഭവിക്ക=ഏകമാക, പ്രത്യക്ഷീകരിക്ക=പ്രതൃക്ഷമാക മുതലായവ പ്രസിദ്ധം. |
678. "2." ആക്ക എന്നതിന്നു പകരം പ്രയോഗിപ്പതു.
a. 1. ആചരിക്ക (616, 3) | കാൎയ്യവിചാരങ്ങൾ ആചരിച്ചാൻ (കൃ. ഗാ.) |
2. ഇടുക (727. 728) | തഴയിടുക (=തഴെക്കുക-വൈ. ശാ.) വേറിടുക (= വേറാക്ക) ഇത്യാദി. |
3. കൂട്ടുക | (408, 750.) താഡനം കൂട്ടുവൻ (പ. ത.) വലികൂട്ടി (ഭാര.) |
4.വിശേഷിച്ചു ചെയ്ക | (408, 679.) രാജ്യം സ്വാധീനം ചെയ്തു കൊണ്ടു (=സ്വാധീനം ആക്കി). ഉത്സവം (ഉത്സവത്തിൻ്റെ) മുടക്കം ചെയ്ത (ചാണ.) പാലനം ചെയ്ക (= പാലിക്ക). വീടുപണിചെയ്ക (= പണിയുക). |