താൾ:CiXIV68a.pdf/280

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 268 —

676. അനുവാദകങ്ങളായ ആയാലും ആകിലും ആയിനും (പുരാണം=ആനും) പ്രതിസംഖ്യകളോടും (133 — 135. 383. 553) ചോദ്യപ്രതിസംജ്ഞകളോടും (133 — 135. 555, 3) നടക്കും.

ഉ-ം ഏവരാകിലും; ഒന്നാകിലും; ഏതാനും കൊടുക്ക.

സാധാരണ അനുമാനകം: കൊന്നതവനായാലും (though) ദുഗ്ദ്ധം ആകിലും കൈക്കും ദുഷ്ടർ നൽകിയാൽ (ഭാര.=കൂട-even milk seems biter=അവധാരണാൎത്ഥമുള്ള ഉം=ദുഗ്ദ്ധവും).

വിയോഗാൎത്ഥം ആവതു: സത്താകിലും അസത്താകിലും. തരുന്നാകിലും തരുന്നില്ല എന്നാകിലും (വ.) ചൊല്കിലും തരുന്നതാകിലും (കേ. രാ.)

a.) ആകിലോ (=എങ്കിലോ 706) അനുമാനമായി നടക്കുന്നു (=ഉഭയാന്വയീകം)

ആകിലോ പൂജ്യനായുള്ളൊരു രാജാവു വേണം (അൎത്ഥാൽ: തകാതകോൻ നാടു പാഴാക്കുന്നതിനാൽ ഇത്യാദി if so, what then? plainly enough we want). എന്നാകിലോ ഭൃത്യന്മാരെ കൂട്ടിക്കൊണ്ടു (saying that, what should he do? He took his servants).

b.) ആനും 553, 2) എത്രയും ദുൎല്ലഭം (ആയിനും പകരമായി =c. ആയിൻ+ഉം.)

നന്മണി കൂടാതെ പോയാകിൽ വന്നാനും എന്നൊരു നിൎണ്ണയം ഉണ്ടെനിക്കു (കൃ. ഗാ=വരികയായിരുന്നു). ഏനും 709 ഉപ.

c.) ആൻ=ആയിൻ (=വാൻ 135, 550. 553, 2) "well then" "be it so".

ഇവ എന്തുവാൻ ചെയ്യുന്നതെന്ന് (ചാണ. "what does he, what can he do"?) എങ്ങിനെവാൻ (കൈ. ന.) ദൈവം എന്തെന്നുവാൻ ഭാവിച്ചിരിക്കുന്നു? (നള. what does God prepare for us=എന്തിന്നുവാൻ=ആരുവാൻ?)

വിശേഷിച്ചു ഓ അവ്യയം മുഞ്ചെന്നാൽ.

ഉ-ം കൎത്താവിനുണ്ടോവാൻ ഭോഗം; എന്നു ചൊല്ലീടുമോവാൻ; കൈതവം ചൊല്ലുമോവാൻ, ചിരിക്കയില്ലയോവാൻ; മറ്റൊന്നിനാൽ വിളങ്ങീടുകയോവാൻ (കൈ. ന.) ലക്ഷ്മിദേവിയെ ഉണ്ടോ മറ്റാൎക്കാൻ ലഭിക്കുന്നു (രാമ. will L. be given to any one else). കാണാത്തവന്നു കണ്ണിലാകുമോവാൻ ഓരോരൊ പദാൎത്ഥങ്ങൾ (പ. ത.) ആ പുരുഷാന്തന്നെയോവാൻ ഇവൻ (നള. is he that very person) ഇവനെ കൊല്കയോവാൻ നമുക്കു ഗുണം പുനർ അവനം ചെയ്കയോവാൻ ഗുണം എന്നോതീടുവിൻ; വിപ്രൻ നായെ വഹിച്ചീടുന്നതോവാൻ എന്തൊരത്ഭുതം ഇദം; ഫലിതം ചൊല്കയോവാൻ എന്നൊക്കും (പ. ത.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/280&oldid=182415" എന്ന താളിൽനിന്ന് ശേഖരിച്ചത്