താൾ:CiXIV68a.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 266 —

"ഓൻ" അന്തമുള്ള നപുംസകം: പോക്കാവോന്നല്ല (ഭാര. not re-movable 604.) നമുക്കു പുരാണങ്ങൾ ചൊല്ലുക എന്നതും കേൾക്കെന്നുള്ളതു മാവോന്നല്ലോ; എല്ലാവൎക്കും നന്നായി സാധിക്കാവോന്നെളുപ്പമുള്ളോന്നല്ലൊ (ഭാഗ 237. 604 കാണ്ക.)

b.) പിൻവിനയെച്ചത്തോടും ചേരും (656, 4 ആം). വിസ്തരിച്ചോതുവാൻ ആവതല്ലിക്കഥ (പദ്യ. this story cannot be given at length) 669, c. കാണാം.

c.) Sometimes its signification is merely future ചിലപ്പോൾ ഭാവ്യൎത്ഥമേയുള്ളു.

ഏതൊരു മാൎഗ്ഗത്തൂടെ നിൎഗ്ഗമിക്കാവതു (ശബ. by what way shall I return?) സൌഖ്യം ഉണ്ടാവതു (പദ്യം ഉണ്ടായ്‌വരും-എന്നും കാണുന്നു).

പറഞ്ഞതാവതു (പലപ്പോഴും he said as follows="what he said is that, which follows" (fut.)) മൂന്നു പദാൎത്ഥമാവതു (തത്ത്വം അസി) അതു നീ ആയി ആക പദാൎത്ഥം മൂന്നു (തത്വ.)

അട്ടി പേറോലക്കരണമാവിതു (the following deed of freehold)


VI. INFINITIVE, VERBAL

NOUN, OPTATIVE, CONDITIONALS ETC.

1. THE INFINITIVE IS USED FOR ആയി IN A FEW STANDING ADVERBS="SO AS TO BE"

672. ചില സ്ഥിര അവ്യയങ്ങളിൽ ആയി എന്ന മുൻവിനയെച്ചത്തിന്നു പകരം "ആക" എന്ന നടുവിനയെച്ചം കാണുന്നു. ഉ-ം

a.) മുമ്പാക (=മുമ്പെ ആവാൻ തക്ക വണ്ണം) പിമ്പാക (324.)

b.) അവ്യയ ശക്തിയിലും നടപ്പു (665. സേനാപതിയാക വെച്ചാൻ. ഭാര.)

c.) പദ്യത്തിലും ചതുൎത്ഥിയുടെ വഴിയെ നില്ക്കും ഉ-ം നിണക്കാക (468.)

2. THE VERBAL NOUNS (AS INDEFINITE NUMBERS AND IN THE INSTRUM).

673. "ആക" - ക്രിയാനാമപ്രയോഗം രണ്ടു:

a.) സൎവ്വനാമമായിട്ടു 140. 356. 382, 2 "sum" "total"

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/278&oldid=182413" എന്ന താളിൽനിന്ന് ശേഖരിച്ചത്