താൾ:CiXIV68a.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 265 —

2. OR REFERRING TO THE CONTENTS OF A WHOLE SENTENCE. (=DEMONSTRATIVES).

670. അല്ലായ്കിൽ മുഴുവാചകത്തിൻ അടക്കത്തെ ഉദ്ദേശിക്കുന്നു. (തഛ്ശബ്ദം പോലേ) ഉ-ം ആയവൾക്കു പുത്രനുണ്ടായി. (വംശാവലി മുതലായ വിശേഷങ്ങളെ ചൊന്നപിൻ പറയുന്നതു to her then a son was born) ആയ്തു രണ്ടും ആയവർ അത്രെ കമ്മാളർ ആകുന്നതു (the persons thus originated-these then are the artificers of the present day) ആയ വറ്റിന്മദ്ധ്യേ (ഭാര.) ആയതുകൊണ്ടു (404, 3 കാണ്ക 702, b. ഉപ.) മുതലായ കാരണവാചികൾ.


Mark, that the neuter serves often for the finite verb നപുസംകം പലപ്പോഴും മുറ്റുവിനയായി നടക്കുന്നു (602. 669. b.) (സംസ്കൃതത്തിൽ: സൎവ്വസാക്ഷി ഭൂതൻ; കാരണ ഭൂതൻ; സൎവ്വലോകാധാരഭൂതയായ ദേവി (ദേ. മാ.) ഉപമേയം)

സൂചകം-ആയവൻ തുടങ്ങിയുള്ളവ മികെച്ച ചൂണ്ടുപേരുകൾ എന്നു പറയാം. അവൻ ഇത്യാദികൾ പൊതുവിലുള്ളതിന്നും ആയവൻ മുതലായവ വിശേഷമുള്ളതിന്നും പറ്റും.

3. ആവതു HAS BECOME A REAL NOUN.

671. "ആവതു" നാമമായി ഭവിച്ചു (സാദ്ധ്യാൎത്ഥം 656.)

ഉ-ം എന്നാൽ ആവതു; നാലഞ്ചു വയസ്സു ചെന്നാൽ എന്താവതുള്ളൂ (വേ. ച. what is the power of a man in his first 4-5 years!) ആവതു പരീക്ഷിക്കാം (നള. I will try all I can). നെടിരിപ്പേടാവതല്ല (= കഴിവില്ല it is impossible or hopeless to war with the Zamorin) 654-659 കാണ്ക.

But it is also found like ആം in composition with Infinitives and constructed with Instr. (also Dative)

a.) ആം എന്നതു പോലെ നടുവിനയെച്ചത്തോടു സമാസമായി കൂടുകിൽ തൃതീയ ചതുൎത്ഥികൾ (656.) ആശ്രയിച്ചു വരും.

ഉ-ം ചൊല്ലാവതല്ല (ചാണ. unspeakable) നമ്മാൽ എടുക്കാവതല്ല (ഭാര.) എന്തു ചൊല്ലാവതഹോ (വേ. ച. what can be said). പൊരുൾ അറിയാവതായ്‌വരിക (ഹ. ന. കീ. may the meaning become cognoscible) നടക്കാവതായിരുന്നില്ല. (=കൂടിയില്ല) ആവതല്ലാഞ്ഞതിൻ്റെ ശേഷം (absolute-when the enterprise became hopeless).

24

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/277&oldid=182412" എന്ന താളിൽനിന്ന് ശേഖരിച്ചത്