താൾ:CiXIV68a.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 260 —

III. ആയി THE ADVERBIAL PARTICIPLE

("having become, being such").

1. IT GIVES ADVERBIAL POWER TO THE PRECEDING NOUN.

663. "ആയ്, ആയി" എന്ന മുൻവിനയെച്ചം മുഞ്ചെല്ലുന്ന നാമത്തിന്നു അവ്യയീഭാവത്തെ നല്കുന്നു (നടുവിനയെച്ചത്തിൻ്റെ ആദ്യരൂപത്തിന്നും ഈ ശക്തി ഉടയതു: മെയ്യി രണ്ടാക വകെന്താൻ. രാ. ച. 609) 573. 323. 645. കാണ്ക.

a.) ഉ-ം വേദങ്ങൾ വീണ്ടു മമ നല്കുവാൻ മത്സ്യമായി (മുറ്റുവിന) ആമയായി മന്ദരം പൊങ്ങിച്ചതും, . . സൂകരവേഷം പൂണ്ടു . . . ഭൂഗോളം പൊങ്ങിച്ചതും, നരസിംഹാകാരേണേ. . . വധിച്ചതും, വാമനമൂൎത്തിയായി ൩ ലോകവും വാങ്ങിയതും, ഭാൎഗ്ഗവനായി കാൎത്തവീൎയ്യനെ വധിച്ചതും, സൂൎയ്യവംശജനായ രാമനായി പിറന്നതും, രേവതിരമണനായി ഭൂഭാരം കുറെച്ചതും, കൃഷ്ണനായി പിറന്നതും (365, 2 ഉപമേയം; 597 കാൺ).

രാമനായ്ക്കാണുന്നു കാണുന്നത് ഒക്കയും (കേ. രാ. all, I see, books to me like R.) അവളെ താപസകുമാരിയായി പോഷിപ്പിച്ചു (പ. ത. brought her up as a Rishi's daughter). ദ്യോവിന്നു മനുഷ്യനായി വാസം ഉണ്ടു (ഭാര. lives as a man on earth). മത്സ്യം പിടിച്ചു പച്ചയായി തിന്നു (കേ. രാ. in an uncooked state=raw). (മാബലിയോടു) മൂന്നടിദ്ദേശമായി മൂന്നു ലോകവും കൊണ്ടു (കേ. രാ. under the plea of three steps of land, he acquired three worlds).

കോപമായി പോയി (=കോപം പൂണ്ടു, കോപത്തോടുകൂടി, സകോപം angrily). നന്നായി ചെയ്തു (did well). മധുരമായ്പാടി (sang sweetly). 744, d.


b.) (It stands for the Absolute Case 400) അവസ്ഥാവിഭക്തിക്കും പകരമാം.

ഉ-ം പത്തു മാസമായി ജീവിച്ചതു (കേ. രാ.=മാസം). അറ്റമായി=അറ്റം, ഒടുക്കം മുതലായവ.

c.) It is a Particle of similarity തുല്യതാവാചിയും ആം (എന്നു കൂടിയ നാമപ്രഥമെക്കു പകരം) 692 കാണ്ക.

2. IN MODERN LANGUAGE IT IS VERY OFTEN STRENGTHENED BY THE ADDITION OF THE PARTICIPLE ഇട്ട്, CHIEFLY AFTER DATIVES AND SECOND ADVERBIALS.

664. ഇപ്പോഴത്തേ സമ്പ്രദായത്തിൽ (തെക്കിലും) മുൻവിനയെച്ചത്തിന്നു "ഇട്ട്" എന്നതിനാൽ ഉറപ്പു വരുത്തുന്നത്

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/272&oldid=182407" എന്ന താളിൽനിന്ന് ശേഖരിച്ചത്