താൾ:CiXIV68a.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 259 —

താക (രാ. ച. may you=സാധിച്ചെങ്കിൽ കൊള്ളായിരുന്നു; അയ്യോ സാധിക്കേണമേ; സാധിച്ചാലോ).
b.) ഭൂതത്തോടും "ആവു": മുല ഞാൻ അണെച്ചാവു-ചെയ്താവു-ഇരുന്നാവു (ദ. നാ.) ആയാവു (666. കൃ. ഗാ-വിപ. അയ്പോക 744, 5.)
"ആവുതൂ": വന്നാവൂതെന്നു കൊതിച്ചു നിന്നു (കൃ. ഗാ. longed that it may come) അനിശം കേട്ടാവൂതെന്നു (ഭാര. I should wish always to hear).

നടക്കുമാറു തിരുവുള്ളമാവൂതാക (രാ. ച-വാഞ്ഛ-may you. 659, b.)

3. WITH മതി OBLIGATION OR A STRONG WISH IS EXPRESSED "IT WILL OR CAN SUFFICE".

661. "മതിയാവു" കൃത്യത്തെയും ആകാംക്ഷയേയും കുറിക്കുന്നു

ഉ-ം രാഘവൻ ചെയ്തുപകാരത്തിന്നു ഞാൻ എന്തു ചെയ്താൽ മതിയാവു? (കേ. രാ.)

വിശേഷിച്ചു ക്ലിപ്താൎത്ഥമുള്ള ഏകാരം വിഹിതം (659.) രത്നം നീ കൊടുത്തേ മതിയാവു; കൂടിപോന്നേ മതിയാവിതു (ഭാര.=പോന്നാലും). പ്രായശ്ചിത്തം ചെയ്തേ മതിയാവു (ഭാര.) നാം ഇപ്പോൾ ഇതു ചെന്നു ബോധിച്ചേ മതിയാവു (പ. ത.= ബോധിപ്പൂ.)

പുരുഷ ചതുൎത്ഥിയോടു (വേണം എന്നതിന്നു പോലെ): ആശ്രിതരെ രാജാക്കൾക്കു പരിപാലിച്ചേ മതിയാവു (ചാണ. ചെയ്കിലേ നന്മ വരൂ. ചാണ. ഉപമേയം.) 572, b, നോക്കാം.

4. THE USE OF ആവോ!

662. "ആവോ" വിസ്മയം ഭ്രമം ഉദാസീനത എന്നിവറ്റെ ഒന്നിച്ചു കുറിക്കുന്നു.

ഉ-ം ചിലർ പാപം എന്നു പറയുന്നാകിലും മനസി "ആവോ" നമുക്കു തിരിയാ എന്നുറെച്ചു തിരുനാമങ്ങൾ ചൊല്ക (ഹ. ന. കീ. though some should call it superstition, may I always answer within myself "indeed, I don't know" ("is it so? I can't tell, but it does not matter") and continue to repeat thy holy names!). എന്തോ ഉപമേയം.

33*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/271&oldid=182406" എന്ന താളിൽനിന്ന് ശേഖരിച്ചത്