ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 256 —
2. നടുവിനയെച്ചത്തോടു: | ഇളയവന്നു വിവാഹം കഴിക്കയുമാം (may=അനുവദിതം). നിണക്കതിനെ സഹിക്കാമോ? (ഭാര. സഹിക്ക കൂടുമോ) എടുക്കാവതല്ല 671, a. |
3. ക്രിയാനാമത്തോടു: | അവർ ഭാവിക്കുന്നതു ആമോ? (ഭാര.) |
അൽ പ്രത്യയമുള്ള നാമങ്ങളോടു ദുൎല്ലഭമായി കാണ്മാനുള്ളു: | |
കേട്ടിരിക്കുന്ന കഥ ചൊല്ലലാന്നിണക്കിപ്പോൾ; രഘു വരാശ്രമം ചൊന്നാർ ഉടനെ കാണലാം; സീതയെ ഞങ്ങൾക്കു തിന്നലാം; ചെന്നു ഞങ്ങൾക്കു തേടലാം (കേ. രാ.) അറിഞ്ഞീടലാം (പ. ത-കേ. രാ. നിണക്കു) 610. 622. | |
4. പിൻവിനയെച്ചത്തോടു: | എതിൎത്തീടുവാൻ പിന്നെ ആം (may); വിക്രമം കാട്ടുവാൻ അന്നേരം ആം (രാമ.) 671, b. ആവതല്ല. |
5. ആം അല്ല എന്നതു അന്വയിക്കുന്നതു 777, c.-671 a. b.:
ക്രിയാനാമങ്ങളോടും: | പിരിവതാമല്ല; മരിപ്പതാമല്ല (രാ. ച.) വൎണ്ണിപ്പതിന്നാൎക്കുമാമല്ല (രാമ. can) പറവതിനാൎക്കുമാമല്ല (ഭാര.) |
വിശേഷിച്ചു പിൻവിനയെച്ചത്തോടും (ഇത് അധികം ഇഷ്ടം): | |
വാണാൾ അറുപ്പാൻ ഒന്നിന്നുമാമല്ല (രാ. ച.) വൈരികൾക്കെന്നുമേ കാണ്മാനും ആമല്ല (ഉ. രാ.) (ആയില്ല 657 ഉപമേയം.) | |
6. പ്രഥമ ചിലപ്പോഴേ സാധു: | അന്തകൻ തന്നെയും വെല്ലാം അവൎകളും (ഭാര. they could even overcome). |
7. അഭിപ്രായവാചിയായ “ആമാറു“ ഇവിടെ ചേൎക്കാം (250, 2. 664.)
2. THE PRESENT CAN ALSO HAVE THIS FUTURE MEANING.
657. സംബന്ധക്രിയയുടെ വൎത്തമാനപേരെച്ചത്താലും മുഞ്ചൊന്ന ഭാവ്യൎത്ഥം ഉണ്ടാകുന്നതു (565, 3.)
ഉ-ം കൊടുക്കാകുന്നവൻ=കൊടുക്കപ്പെടേണ്ടുന്നവൻ (one deserving to be given to വിപരീതം: കൊടുക്കാകാത്തവൻ undeserving) തടുക്കാകുന്നവനു കൊടുക്കാവു (give first to such as can repay).
വില്ലും കോലും എടുക്കാനുന്ന ലോകർ (warriors used to the bow and arrow=able, worthy) അവരാൽ ആകുന്നേടത്തോളം (=കൂടുക, കഴിയുക-ആവോളം) (ആവിടത്തോളം കൃ. ഗാ. ഉപമേയം.)