താൾ:CiXIV68a.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 217 —

1. ആം (668. ആകും) ഭാവിയോടു ചേരും: എട്ടുദിക്കു നടുങ്ങുമാം അട്ടഹാസം (കൃ. ഗാ= നടുങ്ങതക്ക.)
2. അത്ര: കാഞ്ഞരോട്ടുനിന്നു പാണ്ഡവ കുളത്തിലേക്കു പോയത്ര ഉണ്ടു അവിടെനിന്നു സച്ചിദാനന്ദ സ്വാമിയാരുടെ മഠത്തിലേക്കു പോവാൻ; വടക്കു വിളിച്ചാൽ കേൾ്ക്കുമത്ര ദൂരം ദൈവസ്ഥാനം ഇരിക്കുന്നു (കേൾ്ക്കുന്ന ദൂരം-പോലീ) എങ്കിലും: എന്നോടുള്ളതു അത്രയും ഞാൻ എടുത്തു (=എല്ലാം)
3. അറു a.)= വഴി, how (ഭൂതത്തോടു)

എന്നതിന്നവകാശം വന്ന വാറതു ചൊല്ലാം (ഭാര.) മെത്തയിൽ ശയിച്ച വാറെല്ലാം നിനെച്ചു (കേ. രാ.) (ആറെ 592, 6).

ഫലം, ഭാവം, so that, in order that (ഭാവിയോടു) മിന്നുമാറു തെളിഞ്ഞ ശരങ്ങൾ (കേ. രാ.) എല്ലുകൾ നടുങ്ങുമാറു ചുമക്കുന്നു (വേ. ച.) അല്ലൽ പോമാറുതെളിഞ്ഞു (ഭാര.) ഏശു മാറരുളേണം (കൃ. ഗാ.) മാനസാനന്ദം വരുമാറരുൾ ചെയ്തു (ഭാര.) അമ്മാറു d. കാണ്ക.

തോന്നുന്നവാറെന്നേ പറയാവൂ (ഭാര. വൎത്ത.-എന്നു-can only be said to appear thus). ബലം കൊണ്ടു പ്രധാനമാക്കുന്ന വാറില്ല (പ. ത.) നീക്കുന്നതുണ്ടു ഞാൻ എന്നല്ലോ ചൊല്ലി നീ നീക്കുന്നവാറു നീ ഇങ്ങനെയോ (കൃ. ഗാ. is it thus you push me aside?)

മറവിനയെച്ചത്തോടു: നാണമില്ലാതെ വാറെങ്ങനെ ചൊൽ (കൃ. ഗാ. how came you to be so impudent?)

ഒരു പുസ്തകത്തിൻ്റെ അനുക്രമണിക കുറിക്കുന്നതിപ്രകാരം: ഉണ്ടായവാറും-ഉല്പത്തിയും-മരണം പ്രാപിച്ചതും-ചെയ്യാഞ്ഞതും-ചെയ്തവാറും-വിദ്യാഭ്യാസം മുഴുത്തതും-ഗൃഹദാഹം-കാനന പ്രവേശനം-തനയൻ ഉണ്ടായ്തും-ആലയം പുക്കവാറും-വന്ന പ്രകാരവും-ഇത്യാദി.

b.) ആക, ഉണ്ടു, ഇല്ല ഇത്യാദികളോടു ചേൎന്നാൽ ചിലപ്പോൾ പിൻവിനയെച്ചം പോലെ തോന്നും. ഉ-ം

സംശയമില്ലാത്തവ: പണ്ട് ഒരിടത്തിന്നു കണ്ട വാറുണ്ടു (ഭാര.) അവരുടെ ദേഹം സ്വൎണ്ണമയമായ്ചമഞ്ഞ വാറുണ്ടോ? (കൃ. ഗാ.) പോരിൽ കൊല്ലുമാറുണ്ടൂ മാറത്തു തല്ലുമാറില്ല (ഭാര.) ഇരിപ്പാറില്ലയെങ്ങുമേ (കേ. രാ.) വായു മാൎഗ്ഗത്തിൽ തന്നെ സഞ്ചരിപ്പാറേ ഉള്ളു (കേ. രാ.)

28

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/229&oldid=182364" എന്ന താളിൽനിന്ന് ശേഖരിച്ചത്