താൾ:CiXIV68a.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 216 —

20. വരെ: നിങ്ങൾ എത്തും വരേ. നേരം ഉദിക്കുന്നവരെക്കും (till, until).
21. വിധൌ: കൂപ്പീടും വിധൌ (whilst he saluted, worshipped).
22. ശേഷം: തണ്ണീർ കോരിയ ശേഷം (ഭാര.) പുക്ക ശേഷം (രാമ.) ചെയ്തൊരു ശേഷം (ഒരു-പദ്യം) ചെയ്തതിൻ്റെ ശേഷം; വധിച്ചതിൻ ശേഷം (കേ. രാ.) നിന്നതിൻ ശേഷം (കെ. ഉ.) ഉദയ പൎയ്യന്തം ഇരുന്നതിൽ ശേഷം (കേ. രാ.) കുറഞ്ഞോന്നു പോയൊരു ശേഷത്തിങ്കൽ (ചാണ. after).

c.) Cause "because, as, on account of".

593. കാരണവാചികളോടും പേരെച്ചങ്ങൾ ചേരുന്നു. ഉ-ം.

1. ഓളം: അമ്മ മാറത്തു താഡിച്ച സംഖ്യയോളം ക്ഷത്രിയരെ കൊന്നു (കേ. ഉ.=താഡിക്ക മൂലമായി) 591; 592, 10; 594, 4.
2. കാരണം: കാണായ കാരണം ( രാമ.)
3. കൊണ്ടു: (സാധാരണം) അതു ചെയ്യുന്നതു കൊണ്ടു.
4. നിമിത്തം: പുല്കിയ നിമിത്തം (ഭാര.)
5. മൂലം: പൌരജനം അൎത്ഥിച്ച മൂലം, ഉപദേശിച്ച മൂലം, ആഹാരം ഇല്ലാഞ്ഞ മൂലം (ഉ. രാ.) അൎത്ഥിച്ചില്ലാഞ്ഞ മൂലം (ഭാര.) എന്നെ പിരിഞ്ഞുള്ള മൂലമായി ദുഃഖം (കേ. രാ.) ശരം കൊണ്ട മൂലമയാൎത്തി കലൎന്നു (കേ. രാ.) പ്രാൎത്ഥിച്ചതു മൂലം (സബ. അതു നിരൎത്ഥകം).

d.) The Indicative "that" (see also in 587).

വിഷയാൎത്ഥത്തിൽ പേരെച്ചങ്ങൾ നില്പു ഉ-ം പശുക്കളെ കാലാൽ ചവിട്ടിയ ദോഷം (കേ. രാ.) ചൊല്ലിയ കാലം തപ്പീട്ടുള്ളൊരു ഭയം (കേ. രാ. our fear for having missed the time) മക്കൾ മരിച്ച ദുഃഖം മുഴുത്തു (=മരിച്ച മൂലം, നിമിത്തം ഉള്ള ദുഃഖം-ഭാര. that) പൂൎവ്വന്മാർ വാണ കേളി നിണക്കില്ല (ഭാര.) നിന്നെ കണ്ടു വൃത്താന്തം കേ. രാ.) ജീവിക്കേണം എന്നുള്ള ആഗ്രഹം (എന്നു 698. 699 കാണ്ക).

e.) Manner, Intention, Consequence.

594. പ്രകാരഭാവഫലാൎത്ഥവാചികളോടും പേരെച്ചങ്ങൾ അന്വയിച്ചു വരുന്നു. ഉ-ം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/228&oldid=182363" എന്ന താളിൽനിന്ന് ശേഖരിച്ചത്