താൾ:CiXIV68a.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 162 —

രാഗം; രസം എല്ലായിലും (മ. ഭാ.) വിഷയങ്ങളിൽ തൃഷ്ണയും വൈരാഗ്യവും. ഒന്നിലും
കാംക്ഷയില്ല. ഭോഗത്തിലഭിരുചി (വില്വ.) നിങ്കൽ പ്രേമം. ശാസ്ത്രങ്ങളിൽ താല്പൎയ്യം.
വീണാപ്രയോഗത്തിലിഛ്ശ (നള.) എങ്കൽ കൂറു. ഇവളിൽ ഏറ്റം സ്നേഹശാലി. കേൾ്ക്ക
യിലാഗ്രഹം. (വേ. ച.) കാണ്കയിലാശ (ര. ച.) ധൎമ്മത്തിലാസ്ഥ (പ. ത.)-ഇന്ധന
ങ്ങളിൽ തൃപ്തി വരുമാറില്ലഗ്നിക്കു; അന്തകന്നലം ഭാവം ഇല്ല ജന്തുക്കളിൽ (മ. ഭാ.) മൊ
ഴിയിങ്കൽ സന്തോഷിച്ചു.

2.) as Thought, Reflection etc. ചിന്താവിചാരാദികൾ.

ശിവനിൽ ചിന്തിപ്പാൻ (വൈ. ച.) ഒരുത്തങ്കലും വിശ്വാസം ഇല്ല, മന്നവങ്കൽ
ബഹുമാനം ഇല്ല (നള.) എങ്കൽ ഇളക്കമില്ലാത ഭക്തി (ദേ. മാ.) അതിൽ ആശ്ചൎയ്യം
തോന്നും (മ. ഭാ.) ഇഷ്ടാനിഷ്ടപ്രാപ്തികൾ രണ്ടിലും സമൻ (അ. രാ.) ശബ്ദത്തിൽ അ
ത്ഭുതം പൂണ്ടു (പ. ത.)

3.) as Favour etc. കൃപാദികൾ.

ദീനരിൽ കൃപ (പ. ത.) എങ്കൽ പ്രസാദിക്ക. തങ്കൽ തോഷിക്കും (കേ. രാ.) അ
മ്പരിൽ അമ്പൻ (മ. ഭാ.) ധൎമ്മിഷ്ടങ്കൽ കോമളൻ (നള)=സാഹിത്യം

4.) as Dislike, Fear, Grief etc. അപ്രിയഭയക്ലേശാദികൾ.

പരലോകെ ഭീരുവായി. വിനയവും ഭയവും വിപ്രരിൽ (വൈ. ച.) പോരിൽ ഭ
യം (നള.) ആരിതിൽ പേടിയാതു? ശുക്രനിലെ പേടി. (അപമാനത്തിങ്കൽ ഖേദിയാ
തെ മ. ഭാ=ചതുൎത്ഥി.) ചാകുന്നതിൽ ക്ലേശം ഇല്ലെനിക്കു (പ. ത.) രാമങ്കൽ വിപ
രീതം ചെയ്വാൻ (അ. രാ.) അതിൽ ദുഃഖം; അതിങ്കൽ ശോകം ഉണ്ടാക (ഭാഗ.) അവ
ങ്കലുള്ള കോപം (കേ. രാ.) അവങ്കലേ ശത്രുത.

507. Expressing Motion towards a place ഒരു സ്ഥലത്തേക്കുള്ള
ഗതിയെയും കുറിപ്പാൻ സപ്തമി തന്നെ മതി.

ഉ-ം. തോട്ടത്തിൽ ആന കടന്നു (പ. ചൊ.) മന്ദിരങ്ങളിൽ പുക്കാർ (കേ. രാ.)
കോവിൽക്കൽ ചേന്നു, സിംഹേ ചെന്നു (പ. ത.) ചിത്തം അധൎമ്മത്തിൽ ചെല്ലാ; ഗോ
ക്കൾ ശാലെക്കൽ വന്നാർ (മ. ഭാ.) മുരട്ടിൽ വീഴും; മണ്ണിടെ വീണു (ര. ച.) ഭൂമിയിൽ
പതിക്ക; പാതാളത്തിൽ ഇറങ്ങി (കേ. രാ.) ശസ്ത്രം പ്രയോഗിച്ചാൻ അവൻ്റെ ദേഹ
ത്തിങ്കൽ (കേ. രാ.) പരസ്ത്രീകളിൽ പോകാ (ദ. നാ.)

കാട്ടിലാക്കി (നള.) കിണറ്റിൽ തള്ളി വിട്ടു (മ. ഭാ.) നരകെ തള്ളീടും (കേ. രാ.)

508. The meaning of Motion is being expressed by എന്നിയെ
ഗതിയുടെ അൎത്ഥത്തെ വരുത്തുന്നവ:

1.) ഏ ചേൎന്ന സപ്തമി-(അതു സമാസാൎത്ഥമുള്ളതു (168.)

നീരിലേത്തിങ്കൾ, പുലിവായിലേപൈതൽ (കൃ. ഗാ.) നിങ്കലേസ്നേഹം കൊണ്ടു
(വില്വ.) നിങ്കലേസഞ്ചയത്തിന്നാഗ്രഹം (പ. ത.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/174&oldid=182309" എന്ന താളിൽനിന്ന് ശേഖരിച്ചത്