താൾ:CiXIV68a.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 161 —

504. Expressing Position, Station, Title ചില സ്ഥാനനാമങ്ങ
ളിൽ സപ്തമി പ്രഥമയെ പോലെ നടപ്പു. അങ്ങുന്നു=നീ. ഭട്ടതി
രിപ്പാട്ടു നിന്നു എഴുന്നെള്ളി (കേ. ഉ.) അതിൻ ദ്വിതീയയോ: നമ്പൂതിരിപാട്ടി
ലെ വരുത്തി (കേ. ഉ.) തിരുമുമ്പിലെ വാഴിച്ചു. ചതുൎത്ഥിയൊ: വെട്ടമുടയ കോ
വില്പാട്ടിലേക്ക് 5000 നായർ. ഷഷ്ഠിയോ: തിരുമുല്പാട്ടിലെ തൃക്കൈ-തിരുമനസ്സി
ലെ അടുക്കൽ. ബഹുവചനമോ: മണ്ടപത്തിൻ വാതുക്കലുകൾ (തി. പ.)

505. May express Property, Authority, Bestowal ഉടമ, അധി
കാരം, ദാനം ഇവറ്റിന്നും സപ്തമി പോരും.

1.) എന്നിലുള്ള ദ്രവ്യം (പ. ത.) പറമ്പിൽ അധീശൻ ആർ (വ്യ. മ.) ശൂദ്രാദി
കൾ്ക്ക് ശ്രവണത്തിങ്കലധികാരം ഉണ്ടു (ഭാഗ. വ്യ.) വസുന്ധരനിങ്കലായി (കേ.
രാ.) നാടും നഗരവും തങ്കലാക്കി (നള.) അഭിഷേചിച്ച് പട്ടണേ. യൌവരാജ്യത്തിൽ
(കേ. രാ.)

പിന്നെ ൟ അൎത്ഥത്തിന്നു ചേരുന്നതു "പക്കൽ" താൻ
"സാഹിത്യം" താൻ (ധൎമ്മജന്മാവോടുള്ള പൊരുൾ (മ. ഭാ.)

2.) രാമൻ ഭൂമിയെ എങ്കൽ നിക്ഷേപമായി തന്നു (കേ. ര.) രാജ്യം പുത്രങ്ക
ലാക്കി (അ. രാ.) രാജ്യഭാരത്തെ പുത്രരിൽ ആക്കികൊണ്ടു അവങ്കൽ കളത്രത്തെ
വെച്ചു (=സമൎപ്പിച്ചു. ചാണ.) ഗ്രാമത്തിങ്കൽ രാജാംശം കല്പിച്ചു. ക്ഷേത്രത്തിൽ കൊ
ടുത്തു (കേ. ഉ.) നിങ്കലെ ദത്തമായ മനസ്സ് (അ. രാ.) ദ്രവ്യം കയ്യിൽ സമൎപ്പിച്ചു (=സ
ല്പാത്രങ്ങൾക്കൎപ്പണം ചെയ്തു. പ. ത.) ബ്രഹ്മണി സകലവും സമൎപ്പിക്ക. രാജ്യം തനയ
ങ്കൽ സമൎപ്പി
ച്ചു. ഭരതൻ കയ്യിൽ മാതാവെ ഭരമേല്പിക്ക (കേ. രാ.) തനയൎക്കു സമൎപ്പിച്ചു (ഭാഗ.)

3.) നീചരിൽ ചെയ്യുന്ന ഉപകാരം (പ. ചൊ.) കൃതഘ്നങ്കൽ ചെയ്ത ഉപകാരം;
എന്തയ്യോ കൃപാലേശം എങ്കൽ ഇന്നരുളാത്തു (കേ. രാ)

506. The Locative expresses chiefly the relation to an object വി
ഷയാധാരത്തിന്നും സപ്തമിതന്നെ പ്രമാണം (419-21. 439
എന്നവ കാണ്ക.)

1.) as Inclination, Preference ഇഛ്ശാൎത്ഥം.

അവങ്കൽ സുസ്ഥിതം ഇവൾ ചിത്തം പതിക്ക് ഇവളിലതു പോലെ (കേ. രാ.)
ൟശ്വരങ്കൽ മനം വരാ (വൈ. ച.) ദേവങ്കൽ ഉറപ്പിച്ചു മാനസം; അവങ്കലെ മാന
സം ചെന്നൂതായി; ചിത്തം അവങ്കലാവാൻ; അവനിൽ മാനസം പൂകിപ്പാൻ; എങ്ങ
ളിൽ വശം കെട്ടാൻ (കൃ. ഗ.) ദുൎമ്മാൎഗ്ഗങ്ങളിൽ മനസ്സ് ഉണ്ണികൾ്ക്ക് (പ. ത.) ദൃഷ്ടികൾ
പറ്റുന്ന് അന്യങ്കൽ (നള.) അവങ്കൽ മനം മഗ്നമായി; മോഹം മണ്ണിൽ; കാമം അവ
റ്റിങ്കൽ; ഒന്നിങ്കൽ സക്തി; മായയിൽ മോഹിക്കരുത്; ഭാവം നാരീജനെ; അവനിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/173&oldid=182308" എന്ന താളിൽനിന്ന് ശേഖരിച്ചത്